ഐ​സി​എ​ഫ് സ​ല്യൂ​ഡ​സ് വെ​ള്ളി​യാ​ഴ്ച; ആ​യി​ര​ങ്ങ​ൾ സം​ബ​ന്ധി​ക്കും
Thursday, August 6, 2020 9:54 PM IST
കു​വൈ​റ്റ്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടു​ന്ന​തി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ഐ​സി​എ​ഫ് സ​ന്ന​ദ്ധ​സേ​വ​ക​രെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ സ​മ്മേ​ള​നം ഒ​രു​ക്കു​ന്നു. ഓ​ഗ​സ്റ്റ് ഏ​ഴ് വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് നാ​ലി​ന് (കു​വൈ​ത്ത് സ​മ​യം ഉ​ച്ച ക​ഴി​ഞ്ഞു 1.30ന്) ​ഓ​ണ്‍​ലൈ​നി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​യി​ര​ങ്ങ​ൾ സം​ബ​ന്ധി​ക്കും.

അ​ന്ന​വും അ​ഭ​യ​വും ന​ൽ​കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​കൂ​ട​ത്തോ​ടും ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളോ​ടും സ​ഹ​ക​രി​ച്ചും പി​ന്തു​ണ ന​ൽ​കി​യും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ​തി​നാ​യി​ര​ങ്ങ​ൾ​ക്കാ​ണ് ഐ​സി​എ​ഫ് കോ​വി​ഡ് കാ​ല​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തി​ച്ച​ത്. സാ​ന്ത്വ​ന​മേ​കാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന സേ​വ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി​രു​ന്നു ഐ.​സി.​എ​ഫ് രൂ​പം ന​ൽ​കി​യ​ത്.

സൗ​ദി, യു​എ​ഇ, ഒ​മാ​ൻ, ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും സേ​വ​നം ല​ഭ്യ​മാ​ക്കാ​നും ക്ഷേ​മ, സേ​വ​ന വ​കു​പ്പു​ക​ളു​ടെ കീ​ഴി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ക​യും അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സ​ഫ്വാ എ​ന്ന പേ​രി​ലു​ള്ള വോ​ള​ണ്ടി​യ​ർ വിം​ഗി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​മാ​ണ് പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തെ ത​ര​ണം ചെ​യ്യാ​ൻ സം​ഘ​ട​ന പ്ര​വ​ർ​ത്തി​ച്ച​ത്. പ്ര​സ്തു​ത കാ​ല​യ​ള​വി​ൽ ദു​ര​ന്ത​ഭൂ​മി​യി​ൽ സേ​വ​നം ചെ​യ്ത​വ​ർ, സ​ഹ​കാ​രി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​ണ് വി​പു​ല​മാ​യ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ