കുവൈറ്റിൽ 668 പേർക്ക് കോവിഡ് ; നാല് മരണം
Tuesday, August 11, 2020 8:16 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് ഇന്ന് 668 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 731 പേർ രോഗ മുക്തി നേടി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലു പേർകൂടി ഇന്നു മരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം 3658 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 539461 ആയി ഉയര്‍ന്നു. 73,068 പേർക്കാണ് ഇതുവരെയായി കൊറോണ ബാധിച്ചത്. 64759 പേർ രോഗമുക്തി നേടി. 486 പേർ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.
7823 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 110 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ