കു​വൈ​റ്റി​ൽ ചൊ​വ്വാ​ഴ്ച 829 പേ​ർ​ക്ക് കോ​വി​ഡ്; അ​ഞ്ച് മ​ര​ണം
Tuesday, September 15, 2020 10:01 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് 829 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം​എ​ണ്ണം 96,301 ആ​യി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 4,534 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തു​വ​രെ ആ​കെ 684,204 പ​രി​ശോ​ധ​ന​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്.

കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ചു​പേ​രാ​ണ് ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തോ​ടെ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 718 ആ​യി. ഇ​ന്ന​ലെ 506 പേ​രാ​ണ് രോ​ഗ മു​ക്ത​രാ​യ​ത് . 86,219 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. 9514 പേ​രാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​താ​യും 84 പേ​ർ തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ