മ​ല​യാ​ളം മി​ഷ​ൻ: സ​ർ​ക്കാ​രി​ന്‍റെ ഭാ​ഷാ​ന​യ​ത്തെ സൂ​ക്ഷ്മ​ത​യോ​ടെ പി​ന്തു​ട​രു​ന്ന പ്ര​സ്ഥാ​ന​മെ​ന്ന് കെ.​പി. രാ​മ​നു​ണ്ണി
Monday, September 21, 2020 2:22 AM IST
അ​ബു​ദാ​ബി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഷാ​ന​യ​ത്തെ ഏ​റ്റ​വും സൂ​ക്ഷ്മ​ത​യോ​ടെ പി​ന്തു​ട​രു​ന്ന പ്ര​സ്ഥാ​ന​മാ​ണ് മ​ല​യാ​ളം മി​ഷ​നെ​ന്ന് പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​പി. രാ​മ​നു​ണ്ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​ദാ​സാ​യി​ദ്, റു​വൈ​സ്, ഖ​യാ​ത്തി, സി​ല, മ​ർ​ഫ, താ​രി​ഫ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട അ​ൽ ദ​ഫ്റ റീ​ജ​ണി​ലെ മ​ല​യാ​ളം മി​ഷ​ൻ ഓ​ണ്‍​ലൈ​ൻ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ല​യാ​ളം മി​ഷ​ൻ ഭ​ര​ണ​സ​മി​തി അം​ഗം കൂ​ടി​യാ​യ കെ. ​പി. രാ​മ​നു​ണ്ണി.

സ​ർ​ക്കാ​രി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ക​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​കു​ന്പോ​ഴും ഏ​റ്റ​വും ഉ​ജ്ജ്വ​ല​മാ​യ രീ​തി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഷാ​ന​യ​ത്തെ പൂ​ർ​ണ്ണ​മാ​യി ഉ​ൾ​ക്കൊ​ള്ളു​ക​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്ന​താ​ണ് മ​ല​യാ​ളം മി​ഷ​നെ വേ​റി​ട്ട് നി​ർ​ത്തു​ന്ന​ത്.

പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​ൻ പ്രേം ​ഷാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്രൊ​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ്ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് അ​ബു​ദാ​ബി മേ​ഖ​ല കോ​ർ​ഡി​നേ​റ്റ​ർ സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി വി​ശ​ദീ​ക​രി​ച്ചു.

യു​എ​ഇ കോ​ഡി​നേ​റ്റ​ർ കെ. ​എ​ൽ. ഗോ​പി, അ​ബു​ദാ​ബി ക​ണ്‍​വീ​ന​ർ വി. ​പി. കൃ​ഷ്ണ​കു​മാ​ർ, കോ​ർ​ഡി​നേ​റ്റ​ർ ബി​ജി​ത് കു​മാ​ർ, ലൈ​ഫ്ലാ​ബ് മ്യൂ​സി​ക്ക​ൽ തി​യ്യ​റ്റ​ർ ചെ​യ​ർ​മാ​ൻ ര​വി എ​ള​വ​ള്ളി, റു​വൈ​സ് ഒ​രു​മ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​ൻ, കു​സൃ​തി​ക്കൂ​ട്ടം സെ​ക്ര​ട്ട​റി ഹെ​റി​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​രാ​യ രാ​ജേ​ഷ് സ്വാ​ഗ​ത​വും ശ്രീ​വി​ദ്യ പ്രേം​ഷാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.
തു​ട​ർ​ന്ന് ലൈ​ഫ്ലാ​ബ് മ്യൂ​സി​ക്ക​ൽ തി​യ്യ​റ്റ​ർ കു​സൃ​തി​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​രാ​യ യു​ഹാ​ൻ റെ​ജി, ഹെ​റി​ക് സോ​ണി, ആ​ദി​ത് അ​നു​രാ​ജ്, ആ​ദി​ത്യ ഷാ​ജു, ദേ​വ​ദ​ത്ത്, അ​ക്ഷ​ജ്, ഗൗ​രി, അ​ദ്വൈ​ത്, നൂ​റ, ഋ​ഥ്വി​ക്, രൂ​പ മൂ​സ, ക്രി​സ്റ്റി​ന, ഇ​സ​ബെ​ല്ല എ​ന്നി​വ​ർ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പ​ക​രാ​യ രേ​വ​തി ജി​ബേ​ഷ്, സെ​റീ​ന അ​നു​രാ​ജ്, ശ്രീ​ല​ല​ക്ഷ്മി ര​വി എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള