കു​വൈ​റ്റി​ൽ ഞാ​യ​റാ​ഴ്ച 385 പേ​ർ​ക്ക് കോ​വി​ഡ്; മൂ​ന്ന് മ​ര​ണം
Monday, September 21, 2020 2:24 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് 385 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​തി​ദി​ന രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വാ​ണ് ഞാ​യ​റാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​രെ 99,434 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 2,263 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 707,292 ആ​യി. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു​പേ​ർ ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 584 ആ​യി.

അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 95, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 70, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 51 , ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 105, കേ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 64 പേ​ർ​ക്കു​മാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ 670 പേ​രാ​ണു രോ​ഗ മു​ക്ത​രാ​യ​ത് . 90,168 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. 8,682 പേ​രാ​ണു ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​താ​യും 98 പേ​ർ തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ