ബാ​ബ​റി മ​സ്ജി​ദ് കോ​ട​തി വി​ധി ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തി​ന് ക​ള​ങ്കം : സ​മ​സ്ത ബ​ഹ്റി​ൻ
Thursday, October 1, 2020 11:03 PM IST
മ​നാ​മ: ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട ല​ഖ്നോ സി​ബി​ഐ സ്പെ​ഷ​ൽ കോ​ട​തി വി​ധി ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്ന് സ​മ​സ്ത ബ​ഹ്റി​ൻ പ്ര​തി​ക​രി​ച്ചു.കോ​ട​തി വി​ധി സം​ബ​ന്ധി​ച്ച് നാ​ട്ടി​ൽ നി​ന്നും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രൊ​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​രും വ്യ​ക്ത​മാ​ക്കി​യ നി​ല​പാ​ടാ​ണ് സ​മ​സ്ത ബ​ഹ്റൈ​നു​മു​ള്ള​തെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ആ​ത്മാ​വി​നേ​റ്റ ഇ​ര​ട്ട പ്ര​ഹ​ര​മാ​ണെ​ന്നാ​ണ് കോ​ട​തി വി​ധി​യെ കു​റി​ച്ച് സ​മ​സ്ത കേ​ന്ദ്ര നേ​തൃ​ത്വം പ്ര​തി​ക​രി​ച്ച​ത്.

മ​സ്ജി​ദ് നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ക്ഷേ​ത്ര നി​ർ​മ്മാ​ണ​ത്തി​ന് നേ​ര​ത്തെ അ​വ​സ​രം ഒ​രു​ക്കി​യ​ത് ത​ന്നെ രാ​ജ്യ​ത്തെ മ​തേ​ത​ര സ​മൂ​ഹ​ത്തെ അ​ങ്ങേ​യ​റ്റം വേ​ദ​നി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ പ്ര​തി​ക​ൾ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​നും മ​റ്റും തെ​ളി​വി​ല്ലെ​ന്നും പ്ര​തി​ക​ളെ വെ​റു​തെ വി​ടു​ക​യാ​ണെ​ന്നു​മു​ള്ള ഇ​ന്ന​ത്തെ കോ​ട​തി​യു​ടെ വി​ധി ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.