കു​വൈ​റ്റ് അ​മീ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ നി​ലാ​വ് കു​വൈ​ത്ത് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Thursday, October 1, 2020 11:11 PM IST
കു​വൈ​റ്റ് : അ​റ​ബ് മേ​ഖ​ല​യി​ലും ഗ​ൾ​ഫ് മേ​ഖ​ല​യി​ലും സം​ഘ​ർ​ഷ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കു​ന്പോ​ൾ എ​ന്നും സ​മാ​ധാ​ന​ത്തി​ന്‍റെ ദൂ​തു​മാ​യി വ​ന്ന മ​ഹാ​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ഹ്മ​ദ് അ​ൽ​സ​ബാ​ഹെ​ന്ന് നി​ലാ​വ് കു​വൈ​ത്ത് അ​നു​സ്മ​രി​ച്ചു.

പ​ക്ഷം ചേ​രാ​തെ സ്വ​ത​ന്ത്ര​മാ​യും സ​മാ​ധാ​ന ത​ൽ​പ​ര​നാ​യും നി​ല കൊ​ണ്ടി​രു​ന്ന ശൈ​ഖ് സ​ബാ​ഹ് എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​നാ​യി​രു​ന്നു. രാ​ജ്യ ജ​ന​ത​യു​ടെ ക്ഷേ​മ​ത്തി​നും പു​രോ​ഗ​തി​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച ഉ​ന്ന​ത ഭ​ര​ണാ​ധി​കാ​രി​യെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട​ത്.

രാ​ജ്യ​ത്തും പു​റ​ത്തും കു​വൈ​റ്റ് അ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഒ​ട്ടേ​റെ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​ണ് ആ​ശ്വാ​സ​മാ​യി തീ​ർ​ന്നി​ട്ടു​ള്ള​തെ​ന്നും ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള വി​ദേ​ശി സ​മൂ​ഹ​ത്തോ​ട് എ​ന്നും അ​നു​ഭാ​വ​പൂ​ർ​വ്വ​മാ​യ ന​യ​നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച ശൈ​ഖ് സ​ബാ​ഹി​ന്‍റെ ഭ​ര​ണ​ന​യ​ങ്ങ​ൾ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​തോ​ടൊ​പ്പം രാ​ജ്യ​ത്തി​ന്‍റെ​യും ജ​ന​ത​യു​ടെ​യും ദു​ഖ​ത്തി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം പ​ങ്കു ചേ​രു​ന്ന​യും നി​ലാ​വ് കു​വൈ​ത്ത് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ