കുവൈറ്റ്: മലപ്പുറം ജില്ലാ അസോസിയേഷന്റെ പോഷക സംഘടനയായ രൂപീകരിച്ച കുട്ടികളുടെ കൂട്ടായ്മ MAKids ഭാരവാഹികളെ പ്രഖ്യാപിച്ചു. സൂം മീറ്റിംഗിലൂടെയാണ് പ്രഥമ ഭാരവാഹികളൂടെ പ്രഖ്യാപനം നടന്നത്. പ്രസിഡന്റ് വാസുദേവൻ മന്പാട് അധ്യക്ഷനായുള്ള സൂം പരിപാടിയിൽ ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി സ്വഗതവും ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷറഫ് മങ്കരത്തൊടി അന്തരിച്ച പ്രശസ്ത ഗായകനായ എസ്.പി.ബാലസുബ്രഹ്മണ്യത്തിനു ആദരാഞ്ജലികൾ അർപ്പിച്ചു.
അഡ്വൈസറി ബോർഡ് അംഗം അനസ് തയ്യിൽ MAKids ഭാരവാഹികളെ പ്രഖ്യാപിച്ചു. രക്ഷാധികാരി ശറഫുദ്ധീൻ കണ്ണേത്ത് , അഡ്വൈസറി ബോർഡ് അംഗങ്ങളായ മനോജ് കുര്യൻ, ബാബു നിലംബൂർ, നാസർ മാന്പള്ളി, അഡ്വ. മുഹമ്മദ് ബഷീർ, ട്രഷർ അഭിലാഷ് കളരിക്കൽ, അഷ്റഫ് ചൂരോട്ട് എന്നിവരും, വനിതാ വേദിക്ക് വേണ്ടി അഡ്വ. ജസീന ബഷീർ, സെക്രട്ടറി സലീന ചോലയിൽ എന്നിവരും ആശംസകൾ അർപ്പിച്ചു മാക് സെക്രട്ടറി അനീഷ് കരാട്ട് പരിപാടിയുടെ നിയന്ത്രണവും ജോയിന്റ് ട്രഷറർ സുനീർ കളിപ്പാടൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പവിത്ര പ്രകാശ്(പ്രസിഡന്റ്) , അഭിയ മാർട്ടിൻ(ജനറൽ സെക്രട്ടറി ) , സാനിയ ഷമീർ(ട്രഷറർ) എന്നിവരെയും സുദേവ് സിവി(വൈസ് പ്രസിഡന്റ്) , - മൻഹ സുനീർ(ജോയിന്റ് സെക്രട്ടറി) ഹിമ അഫ്സൽഖാൻ(ജോയിന്റ് ട്രഷറർ) തെരഞ്ഞെടുത്തു. അമാനി അബ്ദുൽ സലാം, അനാമിക വിനോദ്കുമാർ, സരുണ്‍ രാജ്, സാരഗ് രാജ്, മൻഹ ജാസ്മിൻ, വിസ്മയ് ബിജു, ആദിദേവ് ദേവദാസ്, ആസ്റ്റണ്‍ മാർട്ടിൻ, എസ്തർ മറിയ ജോണ്‍, ഫാത്തിമ മെഹ്റ, അദ്നാൻ മുസ്തഫ, ആയിഷ മുസ്തഫ എന്നിവരെ ഉൾപ്പെടുത്തി 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ