സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Thursday, October 1, 2020 11:19 PM IST
കു​വൈ​റ്റ്: കേ​ര​ള രാ​ഷ്ട്രി​യ​ത്തി​ലെ ശാ​ന്ത​ഗം​ഭീ​ര​നാ​യ നേ​താ​വും ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 40 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി എം​എ​ൽ​എ​യു​മാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സ് സാ​ർ കേ​ര​ള​ത്തി​ലെ അ​ധ്വാ​നി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ക​ർ​ഷ​ക​ന്‍റെ​യും പ്ര​തി​നി​ധി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ ധീ​ര​മാ​യി ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ന​യി​ച്ച് ആ​രാ​ധ്യ​നാ​യ നേ​താ​വാ​യി​രു​ന്നു.

പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ അ​നു​ശോ​ച​ന യോ​ഗം ക​ണ്‍​വീ​ന​ർ അ​നി​ൽ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ട്ടി​ൻ മാ​ത്യു സു​നി​ൽ. പി ​ആ​ന്‍റ്ണി , സോ​ജ​ൻ ത​ട്ട​മാ​റ്റം ,ജോ​ണി തോ​മ​സ് , ജേ​ക്ക​ബ് ചെ​റി​യാ​ൻ, ഫി​റോ​സ് മാ​ത്യു ,ബി​നു അ​ല​ക്സ് , പോ​ൾ പ്പൈ​ക്കാ​ട്ട് , റോ​യ​ൻ ജോ​സ​ഫ് , ഷി​നോ റാ​പ്പു​ഴ , ടോം ​ജോ​സ​ഫ് , ഷൈ​റ്റ​സ്റ്റ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ