സൗ​ദി​യി​ൽ മൂ​ന്ന് മാ​സ​ത്തി​നി​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​യ​ത് നാ​ലു​ല​ക്ഷം പേ​ർ​ക്ക്
Friday, October 2, 2020 12:01 AM IST
റി​യാ​ദ്: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ തൊ​ഴി​ൽ ന​ഷ്ട​മാ​യ​ത് നാ​ലു​ല​ക്ഷം ആ​ളു​ക​ൾ​ക്ക്. ഏ​പ്രി​ൽ മു​ത​ൽ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ സൗ​ദി ലേ​ബ​ർ മാ​ർ​ക്ക​റ്റി​ൽ ജ​ന​റ​ൽ അ​തോ​റി​ട്ടി ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ട്ട​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ജോ​ലി ന​ഷ്ട്ട​പ്പെ​ട്ട​വ​രി​ൽ വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഏ​പ്രി​ൽ മു​ത​ൽ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പു​രു​ഷ·ാ​രും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 53,000 സൗ​ദി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ജോ​ലി രാ​ജി​വ​ച്ച​ത്. 36,000 പേ​രു​ടെ ജോ​ലി ക​രാ​ർ പൂ​ർ​ത്തി​യാ​യി. 11,000 സ്വ​ദേ​ശി​ക​ളെ​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ട​ത്. ഇ​തോ​ടെ മൊ​ത്തം തൊ​ഴി​ൽ ന​ഷ്ട്ട​മാ​യ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി പ​തി​നാ​റാ​യി​ര​മാ​ണ്.

അ​തേ​സ​മ​യം ഇ​തേ കാ​ല​യ​ള​വി​ൽ തൊ​ഴി​ൽ ന​ഷ്ട​മാ​യ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 2,84,000 ആ​ണെ​ന്നും പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു. ഇ​വ​രി​ൽ 60,000 പേ​രാ​ണ് ജോ​ലി രാ​ജി​വ​ച്ച​ത്. സൗ​ദി​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 15.4 ശ​ത​മാ​ന​മാ​യാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ വ​ർ​ധി​ച്ച​ത്. ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ത് 11.8 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഗു​രു​ത​ര​മാ​യ തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളാ​ണ് സൗ​ദി അ​റേ​ബ്യ നേ​രി​ടു​ന്ന​ത്.

സൗ​ദി അ​റേ​ബ്യ​യി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​പ​ക്ഷം ഇ​ന്ത്യ​ക്കാ​രാ​ണ്. 2019 ഡി​സം​ബ​ർ മു​ത​ൽ നാ​ട്ടി​ലേ​ക്ക് വ​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രാ​ണ് തി​രി​ച്ചു പോ​കാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ന്ന​ത്. മി​ക്ക രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും സൗ​ദി​യി​ലേ​ക്ക് തി​രി​ച്ചു പ​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടും ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രി​ട്ട് സൗ​ദി​യി​ലേ​ക്ക് പോ​കാ​ൻ ഇ​നി​യും സാ​ധ്യ​മാ​യി​ട്ടി​ല്ല. സൗ​ദി​യി​ൽ ഓ​ഫി​സു​ക​ളെ​ല്ലാം സാ​ധാ​ര​ണ പോ​ലെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ങ്കി​ലും മി​ക്ക ഓ​ഫീ​സു​ക​ളി​ലും ജോ​ലി​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​ന്ന അ​നേ​കം ആ​ളു​ക​ൾ​ക്ക് തി​രി​ച്ചു പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ജോ​ലി ന​ഷ്ട്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​വു​മു​ണ്ട്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ