കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
Thursday, October 22, 2020 10:29 PM IST
കുവൈറ്റ് സിറ്റി: മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൊക്കാനം കരിവെള്ളൂര്‍ സ്വദേശി ഷൈജു (35) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വെല്‍ഫെയര്‍ കേരള കുവൈത്ത് നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ