കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Monday, October 26, 2020 9:50 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സ​ൽ ഹ​മ​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബ​യും ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും സി​ബി ജോ​ർ​ജും ഡോ. ​ബാ​സ​ലും ച​ർ​ച്ച ന​ട​ത്തി.

ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ആ​രോ​ഗ്യ മ​ന്ത്രി​ക്ക് വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ബ​ന്ധ​വും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രും ധാ​ര​ണ​യാ​യ​താ​യി ഇ​ന്ത്യ​ൻ എം​ബ​സി പു​റ​ത്തി​റി​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ