ജി​ദ്ദ കെ​എം​സി​സി അ​നു​സ്മ​രി​ച്ചു
Tuesday, October 27, 2020 11:48 PM IST
ജി​ദ്ദ: ജി​ദ്ദ കെഎം​സി​സി വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​റോ​ത്ത് അ​മ്മ​ദ് ഹാ​ജി​യേ​യും സെ​യ്തു​ബി ത​ങ്ങ​ളു​ടെ​യും അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മാ​തൃ​ക ജീ​വി​തം കൊ​ണ്ട് ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ഒ​രു നാ​ടി​ന്‍റെ സ്നേ​ഹ സ്മ​ര​ണ​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​ദ​ര​ണീ​യ വ്യ​ക്തി​ത്വ​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും.

കാ​ർ​ത്തി​ക​പ്പ​ള്ളി- വി​ല്യാ​പ്പ​ള്ളി പ്ര​ദേ​ശ​ത്തെ പൗ​ര പ്ര​മു​ഖ​നാ​യി മ​ത സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ജി​ദ്ദ കെ ​എം​സി​സി വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജീ​പാ​സ് സി​ദ്ദി​ഖ് ഹാ​ജി​യു​ടെ പി​താ​വ് കൂ​ടി​യാ​യ കോ​റോ​ത്ത് അ​മ്മ​ദ് ഹാ​ജി. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു സൈ​തു​ബി ത​ങ്ങ​ൾ. അ​നു​സ്മ​ര​ണ പ​രി​പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്പി.​ടി.​കെ അ​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഷ​റ​ഫി​യ​യി​ൽ ന​ട​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ലാ കെ.​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കൊ​ല്ലി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഹാ​രി​സ്. പി, ​താ​ഹി​ർ ത​ങ്ങ​ൾ, പി.​ടി റ​ഷീ​ദ്, ത​ഹ്ദീ​ർ ആ​ർ.​കെ, ടി.​കെ.​കെ ഷാ​ന​വാ​സ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മു​ക്കോ​ല​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ന​സീ​ർ മ​ച്ചി​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.


റി​പ്പോ​ർ​ട്ട് : കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ