അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ കൊ​യ്ത്തു​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Wednesday, October 28, 2020 12:31 AM IST
അ​ബു​ദാ​ബി : ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ച്ച് ദൈ​വ​ത്തി​ന് ന​ന്ദി അ​ർ​പ്പി​ക്കു​ന്ന കൊ​യ്ത്തു ഉ​ൽ​സ​വ​ത്തി​ന് അ​ബു​ദാ​ബി സെ​ൻ​റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ തു​ട​ക്കം കു​റി​ച്ചു. ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​നും ഇ​തോ​ടെ തു​ട​ക്ക​മാ​യി .

ലു​ലു എ​ക്സ്ചേ​ഞ്ച് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ശ​ശി ത​രൂ​ർ എം ​പി, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ എ​ന്നി​വ​രും ച​ട​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡി​സം​ബ​ർ 25 വ​രെ നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഇ​ക്കു​റി കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി മാ​ത്യു, ട്ര​സ്റ്റി നൈ​നാ​ൻ തോ​മ​സ് പ​ണി​ക്ക​ർ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ കാ​ട്ടൂ​ർ, ജോ​യി​ൻ ട്ര​സ്റ്റി സ​ജി തോ​മ​സ് ,ജോ​യി​ൻ സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജ് ,മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള