ലു​ലു​വി​ന്‍റെ 19-ാമ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​മാ​നി​ൽ
Wednesday, October 28, 2020 12:38 AM IST
മ​സ്ക​റ്റ്: ലു​ലു ഗ്രൂ​പ്പി​ന്‍റെ 194-ാമ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​മാ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മ​സ്ക​റ്റി​ന​ടു​ത്തു​ള്ള സീ​ബ് മ​ർ​ക്ക​സ് അ​ൽ ബാ​ജ ഷോ​പ്പിം​ഗ് മാ​ളി​ലാ​ണ് 80,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ലു​ള്ള പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഒ​മാ​ൻ സാ​ന്പ​ത്തി​ക മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​നാ​സ​ർ റാ​ഷി​ദ് അ​ബ്ദു​ള്ള അ​ൽ മ​വാ​ലി​യാ​ണ് ഒ​മാ​നി​ലെ ഇ​രു​പ​ത്തി അ​ഞ്ചാ​മ​ത്തെ​തു​മാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

സീ​ബ് വാ​ലി ശൈ​ഖ് ഇ​ബ്രാ​ഹീം ബി​ൻ യാ​ഹ്യ അ​ൽ റ​വാ​ഹി, ലു​ലു ഒ​മാ​ൻ, ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ആ​ന​ന്ദ് ഏ.​വ്. ലു​ലു ഒ​മാ​ൻ, റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഷ​ബീ​ർ കെ.​എ. എ​ന്നി​വ​രും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​ള്ള ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി, സി.​ഒ. സൈ​ഫി രൂ​പാ​വാ​ല, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് അ​ലി എം.​എ. തു​ട​ങ്ങി​യ​വ​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കോ​വി​ഡ് കാ​ല​ത്തെ ബി​സി​ന​സ് ലോ​കം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന അ​വ​സ​ര​ത്തി​ൽ, ഈ ​പ്ര​തി​കൂ​ല സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് ലു​ലു ഡ​യ​റ​ക്ട​ർ ആ​ന​ന്ദ് എ.​വി. പ​റ​ഞ്ഞു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ഒ​മാ​നി​ലെ ഈ ​പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടു​ള്ള ഒ​രു ഷോ​പ്പിം​ഗ് അ​ന്ത​രീ​ക്ഷ​മാ​ണ് ഹൈ​പ്പ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും ആ​ന​ന്ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ലാ​ല ഉ​ൾ​പ്പെ​ടെ ഒ​മാ​നി​ൽ നാ​ല് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്ന് ലു​ലു ഒ​മാ​ൻ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഷ​ബീ​ർ കെ.​എ. പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം