നാ​ട്ടി​ലേ​ക്ക് പോ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
Thursday, October 29, 2020 10:32 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ നി​ന്ന് നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ പു​തു​താ​യി വീ​ണ്ടും ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് എം​ബ​സി വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

നി​ല​വി​ലെ ആ​വ​ശ്യ​ക്കാ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കി​നു വേ​ണ്ടി​യാ​ണു പു​തി​യ ര​ജി​സ്റ്റേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ചി​രി​ക്കു​ന്ന​ത്. ഇ​തി​നു അ​നു​സൃ​ത​മാ​യി ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ക്കാ​നാ​ണ് എം​ബ​സി ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി നേ​ര​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യ ര​ജി​സ്ട്രേ​ഷ​നു ബ​ദ​ൽ അ​ല്ലെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. താ​ഴെ കാ​ണു​ന്ന ലി​ങ്ക് വ​ഴി​യാ​ണു പു​തി​യ ര​ജി​സ്ട്രേ​ഷ​നു അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. https:// forms.gle/R12a8XDxYXfroXUaA

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ