നബിദിന സംഗമം "മീലാദ് മീറ്റ്' ഒക്ടോബർ 30ന് ഓൺലൈനിൽ
Friday, October 30, 2020 4:39 PM IST
മനാമ: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1495-ാം ജന്മദിനം സമസ്ത ബഹറിന്‍ സമുചിതം ആഘോഷിച്ചു. കോവിഡ് പ്രോട്ടോക്കോളനുസരിച്ച് സമസ്ത ബഹറിന്‍ കേന്ദ്ര-ഏരിയ കേന്ദ്രങ്ങളില്‍ ഭാരവാഹികളുടെയും പ്രധാന പ്രവര്‍ത്തകരുടെയും നേത‍ൃത്വത്തില്‍ മൗലിദ് പാരായണം, പ്രവാചക സന്ദേശ-പ്രകീര്‍ത്തന-പ്രാര്‍ഥനാ സദസുകള്‍, അന്നദാനം എന്നിവ ഒരുക്കിയാണ് നബിദിനാഘോഷം സംഘടിപ്പിച്ചത്.

സമസ്ത ബഹറിന്‍ കേന്ദ്ര ആസ്ഥാനമായ മനാമയില്‍ നടന്ന മൗലിദ് പാരായണത്തിനും ഭക്ഷണ വിതരണത്തിനും മനാമയിലെ സമസ്ത ബഹറിന്‍ ഭാരവാഹികളും വിഖായ പ്രവർത്തകരും നേതൃത്വം നല്‍കി.

ഓണ്‍ലൈനില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിന് സമസ്ത ബഹറിന്‍ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. വെള്ളി വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം 8 ന്) നടക്കുന്ന "മീലാദ് മീറ്റ്' ഓണ്‍ലൈന്‍ നബിദിന സംഗമം ഫഖ്റുദ്ദീന്‍ കോയ തങ്ങളുടെ അധ്യക്ഷതയില്‍ എസ്കെഎസ്എസ്എഫ് പ്രസിഡന്‍റും ഇബാദ് ചെയർമാനുമായ പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയുടെ തത്സമയ സംപ്രേഷണം https://www.facebook.com/SamasthaBahrain എന്ന ഫൈസ് ബുക്ക് പേജില്‍ ഉണ്ടായിരിക്കും. Zoom Meet ലിങ്ക്: https://us02web.zoom.us/j/83214054285, Meeting ID: 832 1405 4285. ഒരു മാസം നീണ്ടു നില്‍ക്കുന്ന സമസ്ത മീലാദ് കാന്പയിന്‍റെ ഭാഗമായി വിവിധ ഏരിയകളിലും വൈവിധ്യമാര്‍ന്ന നബിദിന പരിപാടികള്‍ നടക്കും.