കു​വൈ​റ്റ് കെ ​എം​സി​സി അം​ഗം അ​ബ്ദു​ൽ ക​രീ​മി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Sunday, November 22, 2020 9:17 PM IST
കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട കു​വൈ​ത്ത് കെഎം​സി​സി അം​ഗം അ​ബ്ദു​ൽ ക​രീ​മി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് കൊ​ച്ചി വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത്. തി​രൂ​ര​ങ്ങാ​ടി കോ​ഴി​ച്ചെ​ന പെ​രു​മ​ണ്ണ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ല​മാ​യി കു​വൈ​റ്റ് കെഎം​സി​സി യു​ടെ സ​ജീ​വ അം​ഗ​മാ​ണ്.

പ​രേ​ത​നാ​യ ചെ​ങ്ങ​നാ​ശേ​രി ബീ​രാ​ൻ ഹാ​ജി​യു​ടെ മ​ക​നാ​ണ്. ഉ​യ​ർ​ന്ന ര​ക്ത സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു മാ​സ​ത്തോ​ള​മാ​യി അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​വൈ​റ്റ് കെ.​എം​സി​സി സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഹം​സ ക​രി​ങ്ക​പ്പാ​റ, ഷാ​ഫി കൊ​ല്ലം എ​ന്നി​വ​രാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

സു​ലൈ​ബി​ക്കാ​ത്ത​തി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ കു​വൈ​ത്ത് ക​ഐം​സി​സി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി.​അ​ബ്ദു റ​ഹി​മാ​ൻ , സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ഞ്ചി​നീ​യ​ർ മു​ഷ്താ​ഖ്, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​മീ​ദ് മൂ​ടാ​ൻ, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ പ​ര​പ്പ​ന​ങ്ങാ​ടി, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ആ​ബി​ദ് ക​രി​ന്പി​ൽ, ട്ര​ഷ​റ​ർ അ​യൂ​ബ്, താ​നൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​കീം മൗ​ല​വി, നി​സാ​ർ അ​ല​ങ്കാ​ർ, സൈ​നു​ദ്ധീ​ൻ ക​ല്ലൂ​രാ​വി, സു​ബൈ​ർ കാ​ട​ങ്ങോ​ട്, ഇ​ബ്രാ​ഹിം.​കെ.​വി., മു​ഹ​മ്മ​ദ് കെ.​വി., ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സൈ​നു​ൽ ആ​ബി​ദ് ഫൈ​സി, ഗ​ഫൂ​ർ ഫൈ​സി,അ​ബ്ദു​ൽ നാ​സ​ർ കോ​ഡൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ