ആ​രോ​ഗ്യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Tuesday, November 24, 2020 9:46 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ ഗ്രൂ​പ്പ് മൂ​ന്നാ​മ​ത് ആ​രോ​ഗ്യ വെ​ബി​നാ​ർ ’കോ​വി​ഡും ഹൃ​ദ്രോ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ചു. കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചെ​റി​യാ​ന്‍റെ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തെ​തു​ട​ർ​ന്ന് പ്ര​മു​ഖ ഹൃ​ദ്രോ​ഗ വി​ദ​ഗ്ദ​നാ​യ അ​മീ​രി ആ​ശു​പ​ത്രി​യി​ലെ ഡോ. ​രാ​ജേ​ഷ് രാ​ജ​ൻ വി​ഷ​യാ​ധി​ഷ്ഠി​ത പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ബോ​ർ​ഡ് ഓ​ഫ് ക്ലി​നി​ക്ക​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ്സ് ചെ​യ​ർ​മാ​നും അ​സോ​സി​യേ​ഷ​ൻ ഓ​ഫ് എം​ഡി ഫി​സി​ഷ്യ​ൻ​സ് പ്ര​സി​ഡ​ന്‍റും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര, ബി​രു​ദ​ദാ​രി​യു​മാ​യ ഡോ. ​രാ​ജേ​ഷ് രാ​ജ​ൻ ഹൃ​ദ​യാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​ശ​യ​ങ്ങ​ൾ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​ങ്കു​വ​ച്ചു. ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് കോ​വി​ഡ് പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ളും കോ​വി​ഡ് രോ​ഗി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​റി​വു​ക​ളും അ​ദ്ദേ​ഹം വി​വ​രി​ച്ചു. നേ​ര​ത്തെ ല​ഭി​ച്ച​തും ത​ത്സ​മ​യം ഉ​ന്ന​യി​ച്ച​തു​മാ​യ മു​പ്പ​തി​ല​ധി​കം ചോ​ദ്യ​ങ്ങ​ൾ​ക്ക് ഡോ. ​രാ​ജേ​ഷ് രാ​ജ​ൻ ഉ​ത്ത​രം ന​ൽ​കി.

ഹ​രി​പ്ര​സാ​ദ് മ​ഠ​ത്തി​ൽ സ്വാ​ഗ​ത​വും ഷൗ​ക്ക​ത്ത് മേ​നാ​ട്ടി​ൽ കൃ​ത​ജ്ഞ​ത​യും പ്ര​കാ​ശി​പ്പി​ച്ചു. റോ​ഷ​ൻ തോ​മ​സ് മു​ഖ്യ ആ​തി​ഥേ​യ​നാ​യി​രു​ന്നു. ബി​ജു, മു​ഹ​മ്മ​ദ് റെ​യ്സ്, ജെ​യിം​സ് രാ​ജ​ൻ, സു​ബി എ​ന്നി​വ​ർ സ​ഹ ആ​തി​ഥേ​യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഷ​മീ​ർ റ​ഹീം റാ​വു​ത്ത​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ശി​വ​ൻ​കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് റോ​യി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ജോ കെ. ​ജോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ ഗ്രൂ​പ്പ് ഗ​വെ​ർ​ണിം​ഗ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, മ​റ്റ് അ​ഡ്മി·ാ​ർ തു​ട​ങ്ങി​യ​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചു. നൂ​റി​ൽ​പ​രം യൂ​ണി​റ്റു​ക​ൾ വ്യ​ക്തി​ക​ളാ​യും കു​ടും​ബ​ങ്ങ​ളാ​യും ചെ​റി​യ കൂ​ട്ട​ങ്ങ​ളാ​യും വെ​ബി​നാ​റി​ൽ സം​ബ​ന്ധി​ച്ചു. ഇ​ത്ത​രം കാ​ലാ​നു​സൃ​ത​മാ​യ വെ​ബി​നാ​റു​ക​ൾ എ​ല്ലാ മാ​സ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചെ​റി​യാ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് റോ​യി​യും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജു ഡാ​നി​യേ​ൽ