കേ​ളി മ​ധു​രം മ​ല​യാ​ളം മ​ജ്മ മേ​ഖ​ല പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Tuesday, November 24, 2020 9:47 PM IST
റി​യാ​ദ്: കേ​ര​ള സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന ന്ധ​ന്ധ​എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’’ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വേ​ശ​നോ​ത്സ​വം കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ മ​ധു​രം മ​ല​യാ​ള​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ജ്മ​യി​ൽ ന​ട​ന്നു.

ഓ​ണ്‍​ലൈ​നി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം പ്ര​മു​ഖ പ്ര​വാ​സി സാ​ഹി​ത്യ​കാ​രി സ​ബീ​ന എം.​സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ റി​യാ​ദ് കോ​ർ​ഡി​നേ​റ്റ​ർ കെ.​പി.​സ​ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ എം.​സാ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​ല​യാ​ളം മി​ഷ​ൻ റി​യാ​ദ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സു​നി​ൽ സു​കു​മാ​ര​ൻ, മ​ജ്മ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ.​പ്ര​വീ​ണ്‍, ഒ​ഐ​സി​സി പ്ര​തി​നി​ധി അ​ബൂ​ബ​ക്ക​ർ മ​ജ്മ, അ​ൽ​രാ​ജ്ഹി ബാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷ​മീ​ർ ഷെ​രീ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

പി.​കെ. സാ​ഹി​റ, സ​രി​ത രാ​ധാ​കൃ​ഷ്ണ​ൻ, ജെ.​എം.​ജി​ത്യ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ​ക​ളെ​ടു​ത്തു. മ​ജ്മ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.