പ്ര​വാ​സി സ​മ്മാ​ൻ പു​ര​സ്കാ​ര ജേ​താ​വ് ഡോ.​സി​ദ്ദി​ഖ് അ​ഹ​മ്മ​ദി​ന് കേ​ളി​യു​ടെ അ​നു​മോ​ദ​നം
Monday, January 11, 2021 9:49 PM IST
റി​യാ​ദ് : പ്ര​വാ​സി സ​മ്മാ​ൻ പു​ര​സ്കാ​ര ജേ​താ​വ് ഡോ. ​സി​ദ്ദി​ഖ് അ​ഹ​മ്മ​ദി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി. സൗ​ദി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി​എ​ൽ-​ഇ​റാം ഗ്രൂ​പ്പ് സി​എം​ഡി ആ​യ സി​ദ്ദി​ഖ് അ​ഹ​മ്മ​ദ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ങ്ക​ര സ്വ​ദേ​ശി​യാ​ണ്.

സൗ​ദി​യെ​ക്കൂ​ടാ​തെ വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വ്യ​വ​സാ​യ രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഡോ.​സി​ദ്ദി​ഖ് അ​ഹ​മ്മ​ദ്, പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു. നി​ര​വ​ധി പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം എ​ന്നും ക​രു​ത്താ​യി​രു​ന്നു.

ഈ ​പു​ര​സ്കാ​രം ല​ഭി​ക്കാ​ൻ എ​ന്തു​കൊ​ണ്ടും അ​ർ​ഹ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും തു​ട​ർ​ന്നും പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും സ​മൂ​ഹ​ത്തി​ൻ​റെ ന·​ക്കു​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​പു​ര​സ്ക്കാ​രം അ​ദ്ദേ​ഹ​ത്തി​നു കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്ന​താ​യും കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അ​റി​യി​ച്ചു.