ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Monday, January 11, 2021 11:29 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി 20 ബു​ധ​നാ​ഴ്ച ഓ​ണ്‍​ലൈ​നാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ എം​ബ​സി​യി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് വാ​ർ​ത്താ​ക്കു​റു​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

പേ​ര്, പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ, കു​വൈ​റ്റി​ലെ വി​ലാ​സം, മു​ത​ലാ​യ വി​വ​ര​ങ്ങ​ൾ രീാാൗി​ശ്യേ.​സൗം​മ​ശേ@ാ​ല​മ.​ഴീ്.​ശി എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്ക​ണം. ഓ​പ്പ​ണ്‍ ഹൗ​സി​ൽ ചോ​ദി​ക്കേ​ണ്ട ചോ​ദ്യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഇ-​മെ​യി​ൽ വ​ഴി പ​ങ്കു​വ​യ്ക്കാ​വു​ന്ന​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ മീ​റ്റിം​ഗ് ഐ​ഡി​യും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ