റി​യാ​ദ് ഹ​ണി​ബീ​സ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, January 12, 2021 10:39 PM IST
റി​യാ​ദ്: പു​തു​വ​ത്സ​ര​ത്തി​ൽ റി​യാ​ദി​ലെ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ ഹ​ണി​ബീ​സ് അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ കു​ടും​ബ​സം​ഗ​മം വി​വി​ധ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഹ​ണി​ബീ​സി​ലെ മു​തി​ർ​ന്ന ക​ലാ​കാ​ര·ാ​രു​ടെ മ്യൂ​സി​ക്ക​ൽ നൈ​റ്റും നൃ​ത്ത​വും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും കു​ടും​ബി​നി​ക​ളും മു​തി​ർ​ന്ന കു​ട്ടി​ക​ളും ന​ട​ത്തി​യ വ​ർ​ണാ​ഭ​മാ​യ ഒ​പ്പ​ന​യും പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു കൂ​ട്ടി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​യി റി​യാ​ദി​ലെ ഷി​ഫ​യി​ൽ ത​സ്ക​ര സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ഖി​ലി​ന് തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള വി​മാ​ന ടി​ക്ക​റ്റും ഭാ​ര​വാ​ഹി​ക​ൾ കു​ടും​ബ​സം​ഗ​മ​ത്തി​ൽ വ​ച്ചു റി​യാ​ദ് ഹെ​ൽ​പ് ഡ​സ്ക് ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് ആ​ലു​വ, ഡൊ​മി​നി​ക് സാ​വി​യോ, സ​ലാം പെ​രു​ന്പാ​വൂ​ർ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.

ക​ബീ​ർ പ​ട്ടാ​ന്പി, ഷെ​മീ​ർ അ​ൽ ഖ​സ്ർ, അ​സീ​സ് അ​ൽ​മാ​ൽ​കി, ശ​രീ​ഫ് വാ​വാ​ട്, ജ​ലീ​ൽ കൊ​ച്ചി​ൻ, റി​യാ​സ് റ​ഹ്മാ​ൻ, മ​നാ​ഫ് കോ​ഴി​ക്കോ​ട്, ഫൈ​സ​ൽ പാ​ല​ക്കാ​ട​ൻ, ബാ​ബു പ​ട്ടാ​ന്പി, നാ​സ​ർ വ​ണ്ടൂ​ർ, നാ​സ​ർ മാ​വൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ജി​ൻ നി​ഷാ​ൻ അ​വ​താ​ര​ക​നാ​യി​രു​ന്നു. ത​സ്നിം റി​യാ​സ് , ഷെ​മി ജ​ലീ​ൽ , സാ​ജി​ത ക​ബീ​ർ, റാ​ഹി​ല ഷെ​രീ​ഫ് , ഹാ​ജ​റ ഷ​മീ​ർ , ബീ​ഗം നാ​സ​ർ, മു​ബീ​ന അ​സീ​സ്, ഹ​ഫ്സ മ​നാ​ഫ്, സ​ബ്രി​ന് ഷം​നാ​സ് എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. നാ​സ​ർ മാ​വൂ​ർ സ്വാ​ഗ​ത​വും അ​സ്ലം പാ​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ