ക​ല​യു​ടെ വെ​ർ​ച്വ​ൽ വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കി കേ​ളി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷം
Wednesday, January 13, 2021 10:35 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കം ന്ധ​ഫ്യു​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ളി​ദി​നം 2021’ ഓ​ണ്‍​ലൈ​നി​ലും ഓ​ണ്‍​സ്റ്റേ​ജി​ലും ആ​ഘോ​ഷി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വു​മാ​ണ് ഓ​ണ്‍​ലൈ​നി​ൽ അ​ര​ങ്ങേ​റി​യ​ത്. വാ​ർ​ഷി​കാ​ഘോ​ഷം മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കു വേ​ണ്ടി​യും വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യും ശ​ബ്ദി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഒ​രേ​യൊ​രു ജ​ന​ത​യാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ളി ട്ര​ഷ​റ​ർ വ​ർ​ഗീ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും, കേ​ളി ആ​ക്റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത​യും, സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ സ്വാ​ഗ​ത​വും ആ​ശം​സി​ച്ചു. സം​സ്ഥാ​ന തൊ​ഴി​ൽ-​എ​ക്സൈ​സ് വ​കു​പ്പ്മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ കേ​ളി​ദി​നം 2021ന് ​ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

കോ​റി​യോ​ഗ്രാ​ഫ​ർ വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ൾ​സ്റ്റാ​ർ ഗ്രൂ​പ്പി​ന്‍റെ ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​ള്ള സി​നി​മാ​റ്റി​ക് ഡാ​ൻ​സോ​ടെ​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സ​ജീ​വ്, ജോ​ളി ജോ​യ്, മാ​ത്യു എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച സി​നി​മാ​ഗാ​ന​ങ്ങ​ൾ, മ​നോ​ജി​ന്‍റെ മാ​പ്പി​ള​പ്പാ​ട്ട്, സ​ജാ​ദും സം​ഘ​വും, ഷ​ബി അ​ബ്ദു​ൾ​സ​ലാം എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ടു​ക​ൾ, കേ​ളി​യി​ലേ​യും കു​ടും​ബ​വേ​ദി​യി​ലേ​യും പ്ര​വ​ർ​ത്ത​ക​രു​ടെ വി​പ്ല​വ​ഗാ​നം, ശ്രേ​യ അ​വ​ത​രി​പ്പി​ച്ച നൃ​ത്തം, ദേ​വ​ന​ന്ദ​യും സം​ഘ​വും, ഷി​ഹാ​ന ന​സീ​റും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സം​ഘ​നൃ​ത്ത​ങ്ങ​ൾ, ഇ​സ, ധ്വ​നി, വേ​ദ, അ​മ്റ , ഇ​നീ​സ എ​ന്നീ കൊ​ച്ചു​കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഘ​നൃ​ത്തം, ഉ​ബൈ​ദ് അ​വ​ത​രി​പ്പി​ച്ച മി​മി​ക്രി എ​ന്നീ പ​രി​പാ​ടി​ക​ൾ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഓ​ണ​ലൈ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് വി​സ്മ​യ കാ​ഴ്ച​യൊ​രു​ക്കി.

ബ​ത്ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ൽ അ​ങ്ക​ണ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ളി ആ​ക്റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ ത​ന്‍റെ സ്വാ​ഗ​ത പ്ര​ഭാ​ഷ​ണ​ത്തി​ൽ കേ​ളി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ കെ.​പി.​എം സാ​ദി​ഖ്, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, സ്പോ​ണ്‍​സ​ർ​മാ​ർ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ രാ​ജ​ൻ നി​ല​ന്പൂ​ർ - ന്യൂ ​ഏ​ജ്, സ​ജാ​ദ് സ​ഹീ​ർ - ഐ​എം​സി​സി, നൗ​ഷാ​ദ് കോ​ർ​മ​ത്ത് - എ​ൻ​ആ​ർ​കെ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ കോ​വി​ഡ്കാ​ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ളി​യോ​ടൊ​പ്പം സ​ഹ​ക​രി​ച്ച ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​രേ​യും, ന്ധ​കേ​ളി​യോ​ടൊ​പ്പം കേ​ര​ള​ത്തി​ലേ​ക്ക് ’ എ​ന്ന സൗ​ജ​ന്യ ടി​ക്ക​റ്റ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച സ്പോ​ണ്‍​സ​ർ​മാ​രേ​യും, കേ​ളി​ദി​ന​ത്തി​ന്‍റെ സ്പോ​ണ്‍​സ​ർ​മാ​രേ​യും, ദേ​ശാ​ഭി​മാ​നി മു​ഖ​പ്ര​സം​ഗ​വും, പ​ത്ര​വും ഡി​ജി​റ്റ​ലാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന സൈ​ബ​ർ​വിം​ഗ് പ്ര​വ​ർ​ത്ത​ക​രേ​യും ആ​ദ​രി​ച്ചു. ച​ട​ങ്ങി​ന്‍റെ ഓ​ണ്‍​ലൈ​ൻ പ്ര​ക്ഷേ​പ​ണം സി​ജി​ൻ കൂ​വ​ള്ളൂ​ർ, ബി​ജു താ​യ​ന്പ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്.