കു​വൈ​റ്റ് മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചു
Wednesday, January 13, 2021 10:40 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഷൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ സ​ബാ​ഹ് ബ​യാ​ൻ പാ​ല​സി​ലെ​ത്തി അ​മീ​റി​ന് രാ​ജി സ​മ​ർ​പ്പി​ച്ച​താ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഡി​സം​ബ​റി​ൽ നി​ല​വി​ൽ വ​ന്ന പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് മു​ൻ​തൂ​ക്കം ഉ​ള്ള​തി​നാ​ൽ സ​ർ​ക്കാ​രും പാ​ർ​ല​മെ​ൻ​റ് അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള​ള ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രു​ന്നു. നേ​ര​ത്തെ മൂ​ന്ന് പാ​ർ​ലി​മെ​ൻ​റ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ​ബാ​ഹി​നെ​തി​രെ കു​റ്റ​വി​ചാ​ര​ണ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

അ​ന്പ​തം​ഗ പാ​ർ​ലി​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് 38 പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. പു​തി​യ സ്ഥി​ഗ​തി​ക​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ക്കേ​ണ്ട പാ​ർ​ല​മെ​ൻ​റ് യോ​ഗ​ത്തി​ൽ നി​ന്നും പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വി​ട്ടു​നി​ന്നി​രു​ന്നു. ഒ​രു മാ​സം തി​ക​യ്ക്കു​ന്ന​തി​ന് മു​ന്പേ​യാ​ണ് നി​ല​വി​ലെ മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചി​രി​ക്കു​ന്ന​ത്. സം​ഘ​ർ​ഷം തു​ട​ർ​ന്ന് പോ​വു​ക​യാ​ണെ​ങ്കി​ൽ വീ​ണ്ടും പാ​ർ​ല​മെ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​വാ​നു​ള്ള സാ​ധ്യ​ത ത​ളി​ക്ക​ള​യു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ