വനിതാവേദികുവൈറ്റ്‌ ക്രിസ്മസ് പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
Thursday, January 14, 2021 4:57 PM IST
കുവൈറ്റ്: വനിതാവേദി കുവൈറ്റ്‌ നൂതന സാങ്കേതിക വിദ്യയിലൂടെ ക്രിസ്മസ് പുതുവത്സര ആഘോഷവും, വനിതാവേദി കുവൈറ്റിന്‍റെ ആദ്യകാല പ്രവർത്തകയും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ശ്യാമള നാരായണന് യാത്രയയപ്പും നൽകി. ഓൺലൈനായി നടന്ന പരിപാടിയിൽ വനിതാവേദി കുവൈറ്റ്‌ പ്രസിഡന്‍റ് രമ അജിത് അധ്യക്ഷതയും ആക്ടിങ് സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും അർപ്പിച്ചു.

പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ദുർഘടമായ പാതയിലൂടെ കടന്നുവന്ന വനിതാവേദി കുവൈറ്റിന്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ പറ്റിയും ശ്യാമള നാരായണൻ വഹിച്ച പങ്കിനെപ്പറ്റിയും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വനിതാവേദി കേന്ദ്ര കമ്മിറ്റി അംഗം സജിത സ്കറിയ പ്രതിപാദിക്കുകയുണ്ടായി.

യാത്രയപ്പു ഏറ്റുവാങ്ങുന്ന ശ്യാമള നാരായണനെ പറ്റിയുള്ള കുറിപ്പ് കേന്ദ്രകമ്മിറ്റി അംഗം ശുഭ ഷൈൻ അവതരിപ്പിച്ചു. തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ബോർഡ്‌ അംഗം എൻ. അജിത്കുമാർ, ലോകകേരള സഭഅംഗം സാം പൈനുംമൂട്, കല കുവൈറ്റ്‌ പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ഉപദേശകസമിതി അംഗങ്ങളായ ആർ. നാഗനാഥൻ, സജിതോമസ് മാത്യു, ടി. വി ഹിക്മത്, വനിതാവേദി കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മുൻകാല പ്രവർത്തകർ, യൂണിറ്റ് കൺവീനർമാർ എന്നിവർ സംസാരിച്ചു, പിന്നീട് ക്രിസ്മസ് പുതുവത്സര ആഘോഷത്തിൽ സന്ദേശം സാൽമിയ യൂണിറ്റ് കൺവീനർ സ്വപ്ന ജോർജ് അവതരിപ്പിച്ചു വനിതാവേദി അൽജലീബ് യൂണിറ്റിന്റെ ക്രിസ്മസ് കരോളും തുടർന്ന് മറ്റു യൂണിറ്റുകളുടെതനതു കലാപരിപാടികളും അരങ്ങേറി. ഷിനി റോബർട്ട്‌ അവതാ രകയായ പരിപാടിക്ക് ദിപിമോൾ സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ