ജി​ജി​ഐ ടാ​ലെ​ന്‍റ് ലാ​ബ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Monday, January 18, 2021 11:48 PM IST
ജി​ദ്ദ: ഗു​ഡ്വി​ൽ ഗ്ലോ​ബ​ൽ ഇ​നി​ഷ്യെ​റ്റീ​വ് (ജി​ജി​ഐ) സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ ശി​ൽ​പ​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്താ റി​പ്പോ​ർ​ട്ടിം​ഗ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യും മി​ക​വ് പു​ല​ർ​ത്തി​യ​വ​രെ​യും ആ​ദ​രി​ച്ചു. സീ​സ​ണ്‍​സ് റ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്ടിം​ഗ് ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ വൈ. ​സാ​ബി​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ക്ക ഉ​മ്മു​ൽ ഖു​റാ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​ഗ​ദീ​ർ ത​ലാ​ൽ മ​ലൈ​ബാ​രി ന്ധ​ന്ധ​എ​നി​ക്ക് ക​ഴി​യും; ഞാ​ൻ ചെ​യ്യും’’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.

ജി​ജി​ഐ പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ​സ്മാ​യി​ൽ മ​രി​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി ഗ​സ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ രാം​നാ​രാ​യ​ണ്‍ അ​യ്യ​ർ, അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ, ജി​ദ്ദ നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി അ​ലി മു​ഹ​മ്മ​ദ് അ​ലി, മ​ത്സ​ര വി​ജ​യി​ക​ളാ​യ അ​ർ​പ​ണ മെ​ലാ​നി, സ്നേ​ഹ സാ​റ (ജി​ദ്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ), ആ​യി​ഷാ അ​ഹ​മ്മ​ദ്, മ​റി​യം സ​യ്യി​ദ് ഖ്വാ​ജ (ജി​ദ്ദ ദ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ), സാ​യി ശ​ക്തി (അ​ൽ​റ​ദ് വ ​ഇ​ൻ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, യാ​ന്പു) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഞ്ച് വി​ജ​യി​ക​ൾ​ക്കു ഉ​പ​ഹാ​ര​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വൈ. ​സാ​ബി​ർ വി​ത​ര​ണം ചെ​യ്തു. റി​ഹേ​ലി പോ​ളി​ക്ലി​നി​ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൽ റ​സാ​ഖ്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രും മ​റ്റു അ​തി​ഥി​ക​ളും മി​ക​വ് പു​ല​ർ​ത്തി​യ 33 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ്മാ​നി​ച്ചു. പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ജി​ഐ അം​ഗം അ​ബ്ദു​റ​ഹ്മാ​ൻ കാ​ള​ന്പ്രാ​ട്ടി​ലി​ന് ഉ​പ​ഹാ​രം ന​ൽ​കി. നൗ​ഫ​ൽ പാ​ല​ക്കോ​ത്തും ക​ബീ​ർ കൊ​ണ്ടോ​ട്ടി​യും ച​ട​ങ്ങി​ന്‍റെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.

ജി​ജി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ​ൻ ചെ​റൂ​പ്പ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​വി ഹ​സ​ൻ സി​ദ്ദീ​ഖ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. സ​ഹ​ൽ കാ​ള​ന്പ്രാ​ട്ടി​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ഷ്റ​ഫ് പ​ട്ട​ത്തി​ൽ, മ​ൻ​സൂ​ർ വ​ണ്ടൂ​ർ, നൗ​ഷാ​ദ് ചാ​ത്ത​ല്ലൂ​ർ, ബി​ജു​രാ​ജ് രാ​മ​ന്ത​ളി, അ​നു​പ​മ, ശ​ബ്ന ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങ് നി​യ​ന്തി​ച്ചു.

റി​പ്പോ​ർ​ട്ട് : മു​സ്ത​ഫ കെ ​ടി പെ​രു​വ​ള്ളൂ​ർ