ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ത​ബൂ​ക്ക് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, January 18, 2021 11:51 PM IST
ത​ബൂ​ക്ക്: ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഫാ​സി​സ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ൽ ഫോ​റം ത​ബൂ​ക്ക് ബ്ലോ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ മ​ജീ​ദ് വി​ട്ട്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ത​ബൂ​ക്ക് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പി​ന​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ അ​ഡൂ​ർ, അ​ബ്ദു​ൽ​മ​ജീ​ദ് ബെ​ല്ലാ​രെ (വൈ​സ് പ്ര​സി​ഡ​ൻ​റ്), നി​യാ​സ് ബ​ജ്പെ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യും 11 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പു​തു​താ​യി സോ​ഷ്യ​ൽ ഫോ​റം അം​ഗ​ത്വ​മെ​ടു​ത്ത​വ​രെ ഭാ​ര​വാ​ഹി​ക​ൾ ഹാ​ര​മ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. ഷാ​ജ​ഹാ​ൻ കൊ​ല്ലം സ്വാ​ഗ​ത​വും അ​ഷ്റ​ഫ് മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ