ഗാ​ർ​ഹി​ക തൊ​ഴി​ലി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ചെ​ല​വ് പ്ര​ഖ്യാ​പി​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം
Tuesday, January 19, 2021 12:29 AM IST
കു​വൈ​റ്റ് സി​റ്റി: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ കു​വൈ​റ്റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ചെ​ല​വ് 990 ദി​നാ​റാ​യി നി​ജ​പ്പെ​ടു​ത്തി​യ​താ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വും പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റും അ​റി​യി​ച്ചു.

റി​ക്രൂ​ട്ടു​മെ​ൻ​റ് ഓ​ഫീ​സു​ക​ൾ വ​ഴി കൊ​ണ്ട് വ​രു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യു​ടെ ചെ​ല​വ് 990 ദി​നാ​റാ​യും സ്വ​ദേ​ശി​ക​ൾ നേ​രി​ട്ട് കൊ​ണ്ടു​വ​രു​ന്ന വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് 390 ദി​ന​റു​മാ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് . ഓ​ഫീ​സ് വ​ഴി റി​ക്രൂ​ട്ട് ചെ​യ്യു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ചു​രു​ങ്ങി​യ​ത് ആ​റ് മാ​സ​മെ​ങ്കി​ലും തൊ​ഴി​ലു​ട​മ​യു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്നും കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ റി​ക്രൂ​ട്ട് ഓ​ഫീ​സ് വീ​ട്ടു​ട​മ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യെ മാ​തൃ രാ​ജ്യ​ത്തേ​ക്ക് അ​യ​ക്കു​വാ​നു​ള്ള ചെ​ല​വും വ​ഹി​ക്ക​ണ​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ റി​ക്രൂ​ട്ടു​മെ​ൻ​റ് ഓ​ഫീ​സു​ക​ൾ അ​മി​ത​മാ​യ ഫീ​സു​ക​ൾ വാ​ങ്ങു​ന്ന​തി​നെ തു​ട​ർ​ന്ന് സ്വ​ദേ​ശി​ക​ളി​ൽ നി​ന്നും നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. പൗ​ര·ാ​രു​ടെ സാ​ന്പ​ത്തി​ക ഭാ​രം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​യെ​ന്നും സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച തു​ക​യി​ൽ നി​ന്നും കൂ​ടു​ത​ൽ ഫീ​സ് ഈ​ടാ​ക്കി​യാ​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ ഹോ​ട്ട്ലൈ​ൻ ന​ന്പ​റാ​യ 135 ലോ ​അ​ല്ലെ​ങ്കി​ൽ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ പ​രാ​തി അ​യ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ