പാ​സ്പോ​ർ​ട്ടു​ക​ൾ പു​തു​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​താ​യി ഇ​ന്ത്യ​ൻ എം​ബ​സി
Tuesday, January 19, 2021 12:30 AM IST
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടു​ക​ൾ പു​തു​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​താ​യി ഇ​ന്ത്യ​ൻ എം​ബ​സി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​സ്പോ​ർ​ട്ടി​ന്‍റെ കാ​ലാ​വ​ധി അ​നു​സ​രി​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

കോ​വി​ഡ് കാ​ല​യ​ള​വി​നു മു​ൻ​പു​ള്ള സ്ഥി​തി പു​നഃ​സ്ഥാ​പി​ച്ച​താ​യാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​ലാ​വ​ധി ക​ഴി​യു​ന്ന പാ​സ്പോ​ർ​ട്ടു​ക​ൾ ഇ​നി മു​ത​ൽ പു​തു​ക്കു​ന്ന​തി​നാ​യി അ​ബു​ദാ​ബി​യി​ലെ ബി​എ​ൽ​എ​സ് കേ​ന്ദ്ര​ത്തി​ൽ ന​ൽ​കാം. നി​ല​വി​ൽ കാ​ലാ​വ​ധി ക​ഴി​യാ​ൻ ഒ​രു മാ​സ​ത്തി​ൽ കു​റ​വു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. 60 വ​യ​സി​നു മു​ക​ളി​ൽ ഉ​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, 12 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​വ​ർ എ​ന്നി​വ​രെ ബി​എ​ൽ​എ​സ് കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി തു​ട​രു​ന്ന​താ​ണ്.

ക​ന്പ​നി​യു​ടെ ഒൗ​ദ്യോ​ഗി​ക പി​ആ​ർ​ഒ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന രീ​തി​യും ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ തു​ട​രും. അ​ബു​ദാ​ബി​യി​ൽ നി​ല​വി​ലു​ള്ള ര​ണ്ടു ബി​എ​ൽ​എ​സ് കേ​ന്ദ്ര​ത്തി​നു പു​റ​മെ മ​റ്റൊ​രു കേ​ന്ദ്രം കൂ​ടി മു​സ​ഫ​യി​ൽ തു​റ​ക്കു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു. മു​സ​ഫ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ 25ൽ ​അ​ബു​ദാ​ബി ലേ​ബ​ർ കോ​ർ​ട്ടി​ന് പി​റ​കി​ലാ​ണ് പു​തി​യ കേ​ന്ദ്രം തു​റ​ക്കു​ന്ന​ത്. പാ​സ്പോ​ർ​ട്ട് സം​ബ​ന്ധ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഈ ​കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​കു​മെ​ന്നും എം​ബ​സി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള