വി​ജ​യ​ദാ​സ് എം​എ​ൽ​എ​യു​ടെ വേ​ർ​പാ​ടി​ൽ കേ​ളി​യു​ടെ അ​നു​ശോ​ച​നം
Tuesday, January 19, 2021 8:17 PM IST
റി​യാ​ദ്: സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​വും കോ​ങ്ങാ​ട് എം​എ​ൽ​എ​യു​മാ​യ കെ.​വി.​വി​ജ​യ​ദാ​സി​ന്‍റെ വേ​ർ​പാ​ടി​ൽ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ചി​ച്ചു. കോ​വി​ഡ് ബാ​ധ​യി​ൽ നി​ന്ന് മു​ക്ത​നാ​യ​ശേ​ഷം മ​റ്റു അ​സു​ഖ​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ള​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​ണു​ണ്ടാ​യ​ത്.

കൃ​ഷി​ക്കാ​രു​ടെ​യും സ​മൂ​ഹ​ത്തി​ലെ താ​ഴേ​ക്കി​ട​യി​ലു​ള്ള​വ​രു​ടേ​യും ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ജ​ന​കീ​യ​നാ​യൊ​രു നേ​താ​വാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും പാ​ല​ക്കാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു​കൃ​ഷി​ക്കാ​ര​ൻ കൂ​ടി​യാ​യ വി​ജ​യ​ദാ​സ്, ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നി​യ​മ​സ​ഭി​യി​ൽ ഉ​ന്ന​യി​ക്കാ​ൻ എ​ന്നും മു​ന്പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. വി​ജ​യ​ദാ​സി​ന്‍റെ അ​കാ​ല​വി​യോ​ഗം ക​ർ​ഷ​ക പ്ര​സ്ഥാ​ന​ത്തി​നും, ക​മ്മ്യു​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നും വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.