സ്കൂ​ളു​ക​ൾ തു​റ​ക്ക​ൽ: വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും യോ​ഗം ചേ​ർ​ന്നു
Tuesday, January 19, 2021 11:59 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലു​ക​ളു​മാ​യി സ്കൂ​ൾ തു​റ​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​വാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും സം​യു​ക്ത യോ​ഗം ചേ​ർ​ന്നു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ലി അ​ൽ മു​ദ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ പാ​ലി​ക്കേ​ണ്ട​തും ന​ട​പ്പാ​ക്കേ​ണ്ട​തു​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷാ ഉ​റ​പ്പി​ക്കു​വാ​നു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പ് യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ ക്ര​മേ​ണ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ആ​ദ്യ ഘ​ട്ട​മാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​ഠി​ക്കു​ന്ന​തി​നാ​യി അ​ടു​ത്ത ആ​ഴ്ച വീ​ണ്ടും യോ​ഗം ചേ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ