പ്ര​വാ​സി​ക​ളു​ടെ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ
Wednesday, January 20, 2021 11:21 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കു​ന്ന​തി​നോ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നോ മു​ന്നോ​ടി​യാ​യി വി​ദേ​ശി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ (പി​എ​എം) തീ​രു​മാ​നി​ച്ച​താ​യി അ​ൽ ഖ​ബ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

നി​ല​വി​ൽ ജോ​ലി​യി​ൽ ഉ​ള്ള​വ​ർ തൊ​ഴി​ൽ മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ന്പോ​ൾ ഗ​ൾ​ഫ് ഗൈ​ഡ് ഫോ​ർ ഒ​ക്കു​പ്പേ​ഷ​ണ​ൽ ക്ലാ​സി​ഫി​ക്കേ​ഷ​ൻ​റെ തൊ​ഴി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​ക. നി​യ​മ വി​ദ​ഗ്ധ​ർ, മാ​നേ​ജ​ർ​മാ​ർ, സ്പെ​ഷ്യ​ലി​സ്റ്റു​ക​ൾ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, പ്രൊ​ഫ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റു​മാ​ർ, ക്ലാ​ർ​ക്ക്, കൃ​ഷി, വ​നം, മ​ത്സ്യ​ബ​ന്ധ​നം, മ​ത്സ്യ​ബ​ന്ധ​നം എ​ന്നി​വ​യി​ലെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ, ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ, ഫാ​ക്ട​റി, മെ​ഷീ​ൻ ഓ​പ്പ​റേ​റ്റിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് തീ​രു​മാ​നം ബാ​ധ​ക​മാ​വു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ