ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം യു​എ​ഇ അ​വ​സാ​നി​പ്പി​ക്കു​ന്നു
Thursday, January 21, 2021 2:09 AM IST
അ​ബു​ദാ​ബി : ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം യു​എ​ഇ യി​ൽ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മാ​ന​വ​വി​ഭ​വ - സ്വ​ദേ​ശീ​വ​ൽ​ക്ക​ര​ണ വ​കു​പ്പ് മ​ന്ത്രി നാ​സ്‌​സ​ർ അ​ൽ ഹാം​മ് ലി ​പ്ര​ഖ്യാ​പി​ച്ചു. ഈ ​വ​ർ​ഷം മാ​ർ​ച്ച് മാ​സ​ത്തോ​ടെ​യാ​ണ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ​യും, അ​വ​ർ​ക്ക് ജോ​ലി ന​ൽ​കു​ന്ന​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ളും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​രം​ഗ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി മു​ത​ൽ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മു​ള്ള​വ​ർ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത കേ​ന്ദ്ര​മാ​യ ത​ദ്ബീ​റി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

250 ഓ​ളം സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ അ​ട​ച്ച​താ​യും ബാ​ക്കി​യു​ള്ള​വ മാ​ർ​ച്ച് മാ​സ​ത്തോ​ടെ അ​ട​ക്കു​മെ​ന്നു​മാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 2017 മു​ത​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്നി​ല്ലെ​ന്നും ,നി​യ​മം ലം​ഖി​ച്ചു പ്ര​വ​ർ​ത്തി​ച്ച 99 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ൽ ഹാം​മ് ലി ​അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള