ന​ട​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യു​ടെ വേ​ർ​പാ​ടി​ൽ കേ​ളി​യു​ടെ അ​നു​ശോ​ച​നം
Thursday, January 21, 2021 2:13 AM IST
റി​യാ​ദ് : മ​ല​യാ​ള സി​നി​മ​യി​ലെ മു​ത്ത​ച്ഛ​നും പ്രാ​യ​ത്തെ വെ​ല്ലു​ന്ന അ​ഭി​ന​യ പ്ര​തി​ഭ​യു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യു​ടെ വേ​ർ​പാ​ടി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ചി​ച്ചു.

ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളോ​ട് എ​ന്നും ചേ​ർ​ന്നു​നി​ന്ന ഒ​രു വ്യ​ക്തി​യാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി. സി​പി​എ​മ്മി​നോ​ട് അ​ദ്ദേ​ഹം എ​ന്നും ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സി​നി​മാ മേ​ഖ​ല​യി​ൽ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡി​ൽ നി​ന്ന് മു​ക്ത​നാ​യി​രു​ന്നു. ദേ​ശാ​ട​നം, ക​ല്യാ​ണ​രാ​മ​ൻ, ച​ന്ദ്ര​മു​ഖി, എ​ന്നി​വ പ്ര​ധാ​ന സി​നി​മ​ക​ളാ​ണ്.

മ​ല​യാ​ള സി​നി​മാ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.