സി​ദ്ദീ​ഖ് അ​ഹ്മ​ദി​ന് ഐ​സി​എ​ഫി​ന്‍റെ ആ​ദ​രം
Friday, January 22, 2021 12:03 AM IST
ദ​മാം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത ഇ​റാം ഗ്രൂ​പ് സി​എം​ഡി സി​ദ്ദീ​ഖ് അ​ഹ്മ​ദി​നെ ഐ​സി​എ​ഫ് സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി ആ​ദ​രി​ച്ചു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യ​വ​സാ​യ​ങ്ങ​ൾ സ്ഥാ​പി​ച്ച് തൊ​ഴി​ൽ നി​പു​ണ​രും അ​ല്ലാ​ത്ത​വ​രു​മാ​യ നി​ര​വ​ധി പേ​ർ​ക്ക് തൊ​ഴി​ലും ജീ​വി​ത​വും ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ട്ടു​ണ്ട്. സൗ​ദി​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ തു​ട​ക്ക​മി​ട്ട് വി​ജ​യി​പ്പി​ച്ചെ​ടു​ത്ത വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ഒ​ട്ടേ​റെ മ​ല​യാ​ളി സം​രം​ഭ​ക​ർ​ക്ക് മാ​തൃ​ക​യാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ബി​സി​ന​സി​നൊ​പ്പം ജീ​വ​കാ​രു​ണ്യ സേ​വ​ന​രം​ഗ​ത്ത് വ​ള​രെ സ​ജീ​വ​സാ​ന്നി​ധ്യ​വു​മാ​യ സി​ദ്ദീ​ഖ് അ​ഹ്മ​ദ്, ഐ​സി എ​ഫി​ന്‍റെ പ​ല​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. ത​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും സി​ദ്ദീ​ഖ് അ​ഹ്മ​ദി​ന് രാ​ജ്യം ന​ൽ​കി​യ അം​ഗീ​കാ​ര​മാ​ണ് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്കാ​ര​മെ​ന്നും സി​ദ്ധീ​ഖ് അ​ഹ്മ​ദി​നൊ​പ്പം എ​ല്ലാ മ​ല​യാ​ളി​ക​ളും ഇ​തി​ൽ ആ​ഭി​മാ​നി​ക്കു​ന്നു​ണ്ടെ​ന്നും ഐ​സി​എ​ഫ് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ​സി​എ​ഫ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ കാ​ട്ടി​ൽ സി​ദ്ദീ​ഖ് അ​ഹ്മ​ദി​ന് സ​മ്മാ​നി​ച്ചു. സം​ഘ​ട​നാ കാ​ര്യ സെ​ക്ര​ട്ട​റി ബ​ഷീ​ർ ഉ​ള്ള​ണം, പ​ബ്ലി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ലീം പാ​ല​ച്ചി​റ, ഈ​സ്റ്റേ​ണ്‍ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് സൈ​നു​ദ്ദീ​ൻ മു​സ്ലി​യാ​ർ വാ​ഴ​വ​റ്റ, നാ​സ​ർ ചി​റ​യി​ൻ​കീ​ഴ് സ​ന്നി​ഹി​ത​രാ​യി​രു​ന്നു.