റ​ഷ്യ​യു​ടെ സ്പു​ട്ട്നി​ക്ക് വാ​ക്സി​ന് യു​എ​ഇ​യി​ൽ അം​ഗീ​കാ​രം ന​ൽ​കി
Friday, January 22, 2021 12:08 AM IST
അ​ബു​ദാ​ബി : റ​ഷ്യ​യു​ടെ സ്പു​ട്ട്നി​ക്ക് വാ​ക്സി​ന് യു​എ​ഇ​യി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. അ​ടി​യ​ന്തി​ര ഉ​പ​യോ​ഗ​ത്തി​ന് സ്പു​ട്ടി​നി​ക്ക്-​വി വാ​ക്സി​ൻ ഇ​നി മു​ത​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

യു​എ​ഇ​യി​ൽ ന​ട​ന്ന മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് സ്പു​ട്ടി​നി​ക്ക് വാ​ക്സി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗ​മാ​ലേ​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ൻ യു​എ​ഇ​യി​ൽ ആ​യി​ര​ത്തോ​ളം പേ​രി​ലാ​ണ് പ​രീ​ക്ഷി​ച്ച​ത്. കോ​വി​ഡ് രോ​ഗ ബാ​ധ​ക്കെ​തി​രാ​യ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും രാ​ജ്യ​ത്തെ പൗ​ര·ാ​രു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.

ശ​രീ​ര​ത്തി​ൽ ശ​ക്ത​മാ​യ ആ​ന്‍റി​ബോ​ഡി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ശേ​ഷി​യു​ള്ള​താ​ണ് സ്പു​ട്ടി​നി​ക്ക് വാ​ക്സി​ൻ എ​ന്നാ​ണ് പ​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. റ​ഷ്യ യി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ആ​ളു​ക​ളി​ൽ പ​രീ​ക്ഷി​ച്ച വാ​ക്സി​ൻ അ​ന്ത​രാ​ഷ്ട്ര സു​ര​ക്ഷി​ത നി​ല​വാ​ര​മാ​ണ് പു​ല​ർ​ത്തു​ന്ന​ത്.​റ​ഷ്യ​യി​ലെ 140 ദ​ശ​ല​ക്ഷം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സ്പു​ട്ടി​നി​ക്ക് വാ​ക്സി​നാ​ണ് ന​ൽ​കു​ന്ന​ത്.​ലോ​ക​ത്തു 12 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ റ​ഷ്യ​യു​ടെ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്പു​ട്ടി​നി​ക്ക് വാ​ക്സി​ന് കൂ​ടി അം​ഗീ​ക​രം ന​ൽ​കി​യ​തോ​ടെ യു​എ​ഇ​യി​ൽ മൂ​ന്നു വാ​ക്സി​നാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള