സാ​ര​ഥി കു​വൈ​റ്റ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, January 23, 2021 9:30 PM IST
കു​വൈ​റ്റ് സി​റ്റി: സാ​ര​ഥി കു​വൈ​റ്റ് ഇ​രു​പ​ത്തി​ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചും ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​ര​ണ്ടാ​മ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. സെ​ന്ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ അ​ദാ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ ജ​നു​വ​രി 22 വെ​ള്ളി​യാ​ഴ്ച 9 മു​ത​ൽ 1 വ​രെ ന​ട​ത്തി​യ ക്യാ​ന്പി​ൽ ഇ​രു​നൂ​റി​ൽ​പ​രം ദാ​താ​ക്ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി.

പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ക്യാ​ന്പ് ന​ട​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​റ്റ ബ്ല​ഡ് ബാ​ങ്കി​ൽ നേ​രി​ടു​ന്ന ര​ക്ത​ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന​തി​നാ​യി സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ദൈ​വ​ദ​ശ​ക​ത്തോ​ട് കൂ​ടി ആ​രം​ഭി​ച്ച ക്യാ​ന്പി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു. ര​ഘു​ബാ​ൽ ബി​ഡി​കെ സ്വാ​ഗ​തം അ​ർ​പ്പി​ച്ചു. സാ​ര​ഥി കു​വൈ​റ്റി​നെ​ക്കു​റി​ച്ചും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സാ​ര​ഥി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സി ​വി ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. സാ​ര​ഥി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ, ​ബി​ഡി​കെ ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മാ​വേ​ലി​ക്ക​ര, സാ​ര​ഥി സെ​ൻ​ട്ര​ൽ വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി പ്രീ​ത സ​തീ​ഷ്, സാ​ര​ഥി ട്ര​സ്റ്റ് സെ​ക്ര​ട്ട​റി വി​നോ​ദ് സി ​എ​സ്, സാ​ര​ഥി വൈ​സ് പ്ര​സി​ഡ​ണ്ട് എ​ൻ എ​സ് ജ​യ​കു​മാ​ർ, സാ​ര​ഥി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സു​രേ​ഷ് കെ.​പി, സാ​ര​ഥി ട്ര​ഷ​റ​ർ ര​ജീ​ഷ് മു​ല്ല​ക്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ക്യാ​ന്പ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​നു​ള്ള പ്ര​ശം​സാ​ഫ​ല​കം ട്ര​ഷ​ർ ടി. ​എം. ര​മേ​ശ​ൻ, മ​നോ​ജ് മാ​വേ​ലി​ക്ക​ര, ബി​ഡി​കെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം രാ​ജ​ൻ തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സാ​ര​ഥി സെ​ൻ​ട്ര​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. ര​ക്ത​ദാ​ന ക്യാ​ന്പ് കോ​ർ​ഡി​നേ​റ്റ​റാ​യ സാ​ര​ഥി ഹ​സാ​വി യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ദി​നു ക​മ​ൽ ക്യാ​ന്പ് വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച സം​ഘാ​ട​ക​ർ​ക്കും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​കി​ച്ച് എ​ല്ലാ ര​ക്ത​ദാ​താ​ക്ക​ൾ​ക്കും ന​ന്ദി അ​ർ​പ്പി​ച്ചു.

സാ​ര​ഥി അ​ബാ​സി​യ ഈ​സ്റ്റ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 19ന് ​ന​ട​ത്തു​ന്ന നി​റ​ക്കൂ​ട്ട് - ഓ​ണ്‍​ലൈ​ൻ ചി​ത്ര ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ വ​ച്ചു നി​ർ​വ​ഹി​ച്ചു. അ​ബാ​സി​യ ഈ​സ്റ്റ് യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ സ​ന​ൽ കു​മാ​ർ സാ​ര​ഥി സെ​ൻ​ട്ര​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്ക് നി​റ​ക്കൂ​ട്ട് പോ​സ്റ്റ​ർ കൈ​മാ​റി.

സാ​ര​ഥി കു​വൈ​റ്റി​ന്‍റെ ര​ക്ത​ദാ​ന ക്യാ​ന്പി​നു ചു​ക്കാ​ൻ പി​ടി​ച്ച ഹ​സാ​വി സൗ​ത്ത് യൂ​ണി​റ്റി​ന്‍റെ മാ​നേ​ജിം​ഗ് ക​മ്മ​റ്റി​അം​ഗ​ങ്ങ​ൾ ആ​യ ഷാ​ജി ശ്രീ​ധ​ര​ൻ, അ​രു​ണ്‍ പ്ര​സാ​ദ്, വി​ജ​യ​ൻ കെ ​സി, അ​ശ്വി​ൻ സി ​വി, ജി​ത മ​നോ​ജ്, അ​നി​ല സു​ധി​ൻ, മാ​യ അ​നു, ഹി​ത സു​ഹാ​സ്, അ​രു​ണ്‍ മോ​ഹ​ൻ​ദാ​സ് ബി​ഡി​കെ അം​ഗ​ങ്ങ​ൾ ആ​യ നി​മി​ഷ്, സോ​യൂ​സ്, വി​നോ​ത്, ശ്രീ​കു​മാ​ർ, ന​ളി​നാ​ക്ഷ​ൻ, അ​ജി​ത് ച​ന്ദ്ര​ൻ, ജോ​ളി, ബീ​ന എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ