റി​പ​ബ്ലി​ക് ദി​ന​ത്തി​ൽ ഫോ​ർ ഫെ​ഡ​റ​ൽ സം​ഘ​ടി​പ്പി​ക്കും
Monday, January 25, 2021 11:20 PM IST
ജി​ദ്ദ : ഇ​ന്ത്യ​ൻ റി​പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഗ​ൾ​ഫി​ൽ 916 കേ​ന്ദ്ര​ങ്ങ​ളി​ൽ ’ഫോ​ർ ഫെ​ഡ​റ​ൽ’ സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വാ​ധി​പ​ത്യ​വും അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ സ്വ​ഭാ​വ​വും കൊ​ണ്ട് ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ങ്ങ​ളെ വെ​ല്ലി​വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തും ഇ​തി​നെ​തി​രെ പ​ര​സ്പ​ര പ​ങ്കാ​ളി​ത്ത​വും ക​ട​ന്നു​ക​യ​റ്റ​മി​ല്ലാ​ത്ത ഭ​ര​ണ നി​ർ​വ​ഹ​ണ​വും സ​ഹ​ക​ര​ണ​വും വീ​ണ്ടെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് സ​മൂ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ലു​മാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

’സ​ർ​വാ​ധി​പ​ത്യ​ത്തി​ന് വ​ഴി​മാ​റു​ന്ന ഇ​ന്ത്യ​ൻ ഫെ​ഡ​റ​ലി​സം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന​വും സം​വാ​ദ​വും പ്ര​തി​ജ്ഞ​യും അ​ട​ങ്ങു​ന്ന​താ​ണ് പ​രി​പാ​ടി. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റു​ഡ​ന്‍റ്സ് പ​രേ​ഡും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ’ഫോ​ർ ഫെ​ഡ​റ​ലി’​ൽ സം​ബ​ന്ധി​ക്കും.

റി​പ്പോ​ർ​ട്ട് : മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ