ഫോ​സ ജി​ദ്ദ സം​ഭാ​വ​ന കൈ​മാ​റി
Monday, January 25, 2021 11:34 PM IST
ജി​ദ്ദ: ഫാ​റൂ​ക്ക് കോ​ളേ​ജി​ന്‍റെ "​വ​ണ്‍ ഫോ​ർ വ​ണ്‍​', "എ​ഡു​സ​പ്പോ​ർ​ട്ട്' എ​ന്നി​വ​യി​ൽ ഫാ​റൂ​ഖ് കോ​ളേ​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഫോ​സ ജി​ദ്ദ​യു​ടെ സം​ഭാ​വ​ന 3,10,000 രൂ​പ ഫോ​സ ജി​ദ്ദ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നാ​സ​ർ ഫ​റോ​ക്ക് (ട്ര​ഷ​റ​ർ), അ​ഷ്റ​ഫ് കോ​മു, അ​ബ്ദു​ൾ സ​ലാം ചാ​ലി​യം എ​ന്നി​വ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം.​ന​സീ​റി​നു കോ​ളേ​ജി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വ​ച്ചു കൈ​മാ​റി.

ജ​നാ​ബ് കെ. ​കു​ഞ്ഞ​ല​വി കെ. ​ടി. ഹ​സ​ൻ കോ​യ, മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ. ഇ. ​പി. ഇം​ബി​ച്ചി​ക്കോ​യ, ഡോ. ​പി.​പി. യൂ​സ​ഫ് അ​ലി എ​ന്നി​വ​ർ സ​ന്നി​ധ​രാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും ഫോ​സ ജി​ദ്ദ ന​ൽ​കു​ന്ന സം​ഭാ​വ​ന​യ്ക്കും പി​ന്തു​ണ​യ്ക്കും അ​ഷ്റ​ഫ് മേ​ലേ​വീ​ട്ടി​ൽ പ്ര​സി​ഡ​ന്‍റും സാ​ഹി​ദ് കൊ​യ​പ്പ​ത്തൊ​ടി ജ​ന​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ജി​ദ്ദ ക​മ്മി​റ്റി​യോ​ടു​ള്ള ക​ട​പ്പാ​ടും ന​ന്ദി​യും അ​വ​ർ അ​റി​യി​ച്ചു.

ഫാ​റൂ​ക്ക് കോ​ളേ​ജി​ലെ നി​ല​വി​ലു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​യെ ഒ​രു പൂ​ർ​വ വി​ദ്യാ​ർ​ഥി സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ഫോ​സ​യു​ടെ പ​ദ്ധ​തി​യാ​ണ് "​വ​ണ്‍ ഫോ​ർ വ​ണ്‍​'. ആ​ർ​ക്കും സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തും അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യ ഒ​രു ഫ​ണ്ടാ​ണ് എ​ഡു​സ്പോ​ർ​ട്ട്. ര​ണ്ട് ഫ​ണ്ടു​ക​ളും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ