ഷൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ സ​ബ കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി
Monday, January 25, 2021 11:40 PM IST
കു​വൈറ്റ് സി​റ്റി : കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഷൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ സ​ബാ​ഹി​നെ നി​യ​മി​ച്ചു. കു​വൈ​റ്റ് അ​മീ​ർ ഷൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് ആ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പാ​ർ​ല​മെ​ൻ​റു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ ഒ​രു മാ​സം പ്രാ​യ​മാ​യ സ​ർ​ക്കാ​ർ രാ​ജി​വ​ച്ച​ത്. രാ​ജ്യ​ത്തെ 38 ആ​മ​ത് പ്ര​ധാ​ന​മ​ന്ത്രി​യ​യാ​ണ് ഷൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്. 2019 ലാ​ണ് കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ആ​ദ്യ​മാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് 2020 ഡി​സം​ബ​ർ അ​ഞ്ചി​ന് ന​ട​ന്ന തെ​ര​ഞ്ഞ​ടു​പ്പി​നു​ശേ​ഷം വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ങ്കി​ലും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം നി​യ​മി​ത​നാ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ