ഇ​ന്ത്യ​ൻ എം​ബ​സി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, February 20, 2021 9:19 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ കോ​ർ​പ​റേ​റ്റ് നി​കു​തി നി​യ​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ഫി​നാ​ൻ​ഷ്യ​ൽ ബു​ള്ള​റ്റി​ൻ അം​ബാ​സ​ഡ​ർ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ന്ത്യ​ൻ ബി​സി​ന​സ് നെ​റ്റ്വ​ർ​ക്ക് (ഐ.​ബി.​എ​ൻ) രൂ​പ​വ​ത്ക​രി​ച്ച​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഇ​ന്ത്യ ബി​സി​ന​സ് ബു​ള്ള​റ്റി​ന് പു​റ​ത്തി​റ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ബി​സി​ന​സ് നി​ക്ഷേ​പം, വ്യാ​പാ​ര മേ​ഖ​ല​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ​ക്ത​മാ​യ മാ​ധ്യ​മ അ​പ്ഡേ​റ്റു​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ഇ​ന്ത്യ ബി​സി​ന​സ് ബു​ള്ള​റ്റി​ൻ. വ്യാ​പാ​രം, ടൂ​റി​സം, നി​ക്ഷേ​പം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളും ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ബി​സി​ന​സ് ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇ​തി​ലു​ണ്ടാ​കും. എ​ല്ലാ മാ​സ​ങ്ങ​ളി​ലും ബു​ള്ള​റ്റി​ൻ പു​റ​ത്തി​റ​ക്കും. https://indembkwt.gov.in/india-bulletin.php എ​ന്ന ലി​ങ്കി​ൽ ബു​ള്ള​റ്റി​ൻ ല​ഭി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ