ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് ആ​ന്‍റ് റെ​മി​റ്റ​ൻ​സ് ഗ്രൂ​പ്പി​ന് പു​തു നേ​തൃ​ത്വം
Monday, February 22, 2021 11:51 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് ആ​ന്‍റ് റെ​മി​റ്റ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ (ഫെ​ർ​ജ്) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ധ​ന​വി​നി​മ​യ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണി​ത്. പു​ൾ​മാ​ൻ ദു​ബാ​യ് ഡൗ​ണ്‍​ടൗ​ണി​ൽ ന​ട​ന്ന ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മു​ഹ​മ്മ​ദ് അ​ലി അ​ൽ അ​ൻ​സാ​രി (ചെ​യ​ർ​മാ​ൻ), അ​ദീ​ബ് അ​ഹ​മ്മ​ദ് (വൈ​സ് ചെ​യ​ർ​മാ​ൻ), രാ​ജീ​വ് റാ​യ്പ​ഞ്ചോ​ലി​യ (സെ​ക്ര​ട്ട​റി), ആ​ന്‍റ​ണി ജോ​സ് (ട്ര​ഷ​റ​ർ), ഇ​മാ​ദ് ഉ​ൽ മാ​ലി​ക് (ജോ​യി​ൻ ട്ര​ഷ​റ​ർ), ഒ​സാ​മ അ​ൽ റ​ഹ്മ (ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. 2020 ന​വം​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫെ​ർ​ജ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ലാ​ണു​ണ്ടാ​യ​ത്.

ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ച്, അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച്, അ​ൽ ഫ​ർ​ദാ​ൻ എ​ക്സ്ചേ​ഞ്ച്, അ​ൽ ഗു​റൈ​ർ എ​ക്സ്ചേ​ഞ്ച്, അ​ൽ റ​സൗ​കി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ച്, അ​ൽ​റൊ​സ്ത​മാ​നി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ച്, ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്, ഇ​ൻ​ഡെ​ക്സ് എ​ക്സ്ചേ​ഞ്ച്, ഒ​റി​യ​ന്‍റ് എ​ക്സ്ചേ​ഞ്ച്, റെ​ദ്ദ അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച്, വാ​ൾ​സ്ട്രീ​റ്റ് എ​ക്സ്ചേ​ഞ്ച് എ​ന്നി​വ​യാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള​ത്. ഫെ​ർ​ജ് ന​യ​രൂ​പീ​ക​ര​ണ​ത്തി​ലും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.

ധ​ന​വി​നി​മ​യ രം​ഗ​ങ്ങ​ളി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ പ​രി​ഹ​രി​ച്ച് പൂ​ർ​ണ​സു​ര​ക്ഷ​യു​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഘം ക​രു​ത്തു​പ​ക​രും. കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്തും എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ത​ല അ​നു​മ​തി​തേ​ട​ല​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഫെ​ർ​ജ് നി​ർ​ണ​യാ​ക സ്വാ​ധീ​ന​മാ​ണ് ചെ​ലു​ത്തി​യ​ത്. ഉ​പ​ഭോ​ക്തൃ സേ​വ​ന നി​ല​വാ​ര​മു​യ​ർ​ത്തു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളും അം​ഗ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഫെ​ർ​ജ് സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള