കോവിഡ് ​ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​രു​ടെ അ​നാ​സ്ഥ​മൂലം രോഗവ്യാ​പിക്കാൻ കാ​ര​ണ​മായി
Wednesday, February 24, 2021 11:29 PM IST
ദു​ബാ​യ് : കോ​വി​ഡ് ബാ​ധി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ അ​നാ​സ്ഥ​യാ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​നു മു​ഖ്യ​കാ​ര​ണ​മെ​ന്നു ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​ട്ടി. പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ സ​ർ​വ്വ സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്ന ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​വി​ഡ് ബാ​ധി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​വ​ർ പി​ന്നീ​ട് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​കു​ന്ന​തോ​ടെ ക്വാ​റ​ന്ൈ‍​റ​ൻ അ​വ​സാ​നി​പ്പി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​താ​ണ് രോ​ഗ​വ്യാ​പ​നം ശ​ക്ത​മാ​ക്കു​ന്ന പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് ഡി​എ​ച്ച്എ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ഇ​പ്പോ​ഴും തെ​റ്റി​ദ്ധാ​ര​ണ​ക​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഒ​രി​ക്ക​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ 10 ദി​വ​സം ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ഫ​ലം കാ​ണു​ക​യോ , കാ​ര്യ​മാ​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണാ​തെ ഇ​രി​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ ക്വാ​റ​ന്ൈ‍​റ​ൻ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​ർ​ക്കു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങാ​ൻ അ​ഞ്ചു മു​ത​ൽ ആ​റു ദി​വ​സ​ങ്ങ​ൾ വ​രെ​യോ ചി​ല​പ്പോ​ൾ പ​തി​നാ​ലോ അ​തി​ല​ധി​ക​മോ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി വ​രും. അ​തു​കൊ​ണ്ടാ​ണ് കു​റ​ഞ്ഞ​ത് 10 ദി​വ​സം ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യ​ണ​മെ​ന്ന് നി​ബ​ന്ധ​ന ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഡി​എ​ച്ച്എ അ​റി​യി​ച്ചു. സാ​മൂ​ഹ്യ അ​ക​ലം കൂ​ടാ​തെ കോ​വി​ഡ് രോ​ഗി​യു​മാ​യി 15 മി​നി​റ്റെ​ങ്കി​ലും ചി​ല​വ​ഴി​ച്ച​വ​രെ​യാ​ണ് സ​ന്പ​ർ​ക്ക വ്യ​ക്തി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ദി​വ​സം മു​ത​ലാ​ണ് 10 ദി​വ​സം ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യേ​ണ്ട​തെ​ന്നും ഡി​എ​ച്ച്എ വി​ശ​ദീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള