72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ വീ​ണ്ടും ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന​ത് പ്ര​വാ​സി​ക​ളോ​ടു​ള്ള വ​ഞ്ച​ന: കു​വൈ​റ്റ് കെഎം​സി​സി
Wednesday, February 24, 2021 11:31 PM IST
കു​വൈ​റ്റ് സി​റ്റി: ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ എ​യ​ർ​പ്പോ​ർ​ട്ടി​ൽ വീ​ണ്ടും ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന​ത് പ്ര​വാ​സി​ക​ളോ​ടു​ള്ള വ​ഞ്ച​ന​യും ക്രൂ​ര​ത​യാ​ണെ​ന്നു കു​വൈ​റ്റ് കെഎം​സി​സി

പ്ര​വാ​സി​ക​ളോ​ട് അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​നം കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കാ​ണി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദേ​ശ​ത്ത് നി​ന്നു​ള്ള ടെ​സ്റ്റ് ഒ​ഴി​വാ​ക്കി നാ​ട്ടി​ലെ​ത്തി​യാ​ലു​ട​ൻ ടെ​സ്റ്റ് ന​ട​ത്തു​ക​യോ അ​ത​ല്ല ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വ​രു​ന്ന​വ​ർ​ക്ക് വീ​ണ്ടും ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ അ​തി​ന്‍റെ ചി​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും കു​വൈ​ത്ത് കെ.​എം.​സി.​സി. ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​ലി ന​ഷ്ട​പ്പെ​ട്ടും മ​റ്റും അ​ടി​യ​ന്തി​ര​മാ​യി നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കു​വൈ​ത്ത് കെ.​എം.​സി.​സി. ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​രും ആ​ക്റ്റി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ഞ്ചി​നീ​യ​ർ മു​ഷ്താ​ഖും വാ​ർ​ത്താ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ