മു​ഖം കാ​ണി​ച്ചാ​ൽ യാ​ത്ര ന‌ടത്താം; ദു​ബാ​യ് അ​ന്ത​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഹൈ​ടെ​ക്കാ​കു​ന്നു
Wednesday, February 24, 2021 11:38 PM IST
ദു​ബാ​യ് : അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​നു തു​ട​ക്ക​മാ​യി.
യാ​ത്ര​യ്ക്ക് പാ​സ്പോ​ർ​ട്ടോ, എ​മി​റേ​റ്റ്സ് ഐ​ഡി​യോ ഇ​ല്ലാ​തെ ടി​ക്ക​റ്റ് ചെ​ക്കിം​ഗ് കൗ​ണ്ട​ർ മു​ത​ൽ വി​മാ​ന​ത്തി​ലേ​യ്ക്ക് ക​യ​റും വ​രെ മു​ഖം മാ​ത്രം കാ​ണി​ച്ചു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന അ​തി​നൂ​ത​ന സം​വി​ധാ​ന​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത്.

ഇ​ര​ട്ട​ക​ളെ​പ്പോ​ലും തി​രി​ച്ച​റി​യാ​നാ​വു​ന്ന അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. അ​ഞ്ചു​മു​ത​ൽ ഒ​ന്പ​ത് സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ യാ​ത്രാ​ന​ട​പ​ടി പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്യും. വി​മാ​ന ടി​ക്ക​റ്റ് ചെ​ക്കിം​ഗ് കൗ​ണ്ട​റി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ നോ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലെ ആ​ദ്യ​ഘ​ട്ടം. തു​ട​ർ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്കു​ള്ള ഗേ​റ്റി​ൽ സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ മു​ഖം​കാ​ണി​ച്ചാ​ൽ സി​സ്റ്റ​ത്തി​ലു​ള്ള മു​ഖ​വും ക​ണ്ണും യാ​ത്ര​ക്കാ​ര​ന്േ‍​റ​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഗേ​റ്റു​ക​ൾ ഓ​രോ​ന്നാ​യി തു​റ​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. എ​ന്നാ​ൽ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ ആ​ദ്യ​ത​വ​ണ അ​വ​രു​ടെ പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തി​രി​ക്ക​ണം. മു​ഖം സി​സ്റ്റ​ത്തി​ലേ​ക്ക് പ​ക​ർ​ത്തു​ക​യും വേ​ണം. തു​ട​ർ​യാ​ത്ര​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല.

ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ൽ പാ​സ്പോ​ർ​ട്ട് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും യാ​ത്ര​ക്കാ​ർ എ​ല്ലാ​രേ​ഖ​ക​ളും കൈ​വ​ശം ക​രു​ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ന്‍റെ ബി​സി​ന​സ്, ഫാ​സ്റ്റ്ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഈ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 17 വ​യ​സി​നു മു​ക​ളി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ബ​യോ​മെ​ട്രി​ക് പാ​ത​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​യോ​മെ​ട്രി​ക് പാ​ത സു​ര​ക്ഷി​ത​മാ​യ യാ​ത്രാ​ന​ട​പ​ടി​യാ​ണ് പ്രാ​ധാ​നം ചെ​യ്യു​ന്ന​ത്.​

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള