മു​ജ്ത​ബ ക്രി​യേ​ഷ​ന്‍റെ വീ​ഡി​യോ ആ​ൽ​ബം ഹ​മാ​ര പ്യാ​ർ റി​ലീ​സ് ചെ​യ്തു
Friday, February 26, 2021 12:27 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ 60-ാം ദേ​ശീ​യ ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മു​ജ്ത​ബ ക്രി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച വീ​ഡി​യോ ആ​ൽ​ബം ശ്ര​ദ്ധേ​യ​മാ​വു​ന്നു. ’ഹ​മാ​ര പ്യാ​ർ’ എ​ന്ന ആ​ൽ​ബ​ത്തി​ലൂ​ടെ​യാ​ണ് പോ​റ്റ​മ്മ നാ​ടി​ന്‍റെ അ​ഭി​മാ​ന നി​മി​ഷ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ളും ത​ങ്ങ​ളു​ടെ ഹൃ​ദ​യ വി​കാ​രം ചേ​ർ​ത്തു​വ​യ്ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജി​ന്‍റെ ആ​ശം​സ​യോ​ടെ​യാ​ണ് വീ​ഡി​യോ ആ​ൽ​ബം ആ​രം​ഭി​ക്കു​ന്ന​ത്. കൊ​റോ​ണ​യെ​ന്ന മ​ഹാ​മാ​രി​യി​ൽ വി​റ​ങ്ങ​ലി​ച്ച് നി​ൽ​ക്കു​ന്ന ഈ ​കാ​ല​ത്തും കു​വൈ​റ്റ് ഭ​ര​ണ​കൂ​ടം പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ഈ ​ആ​ൽ​ബ​ത്തി​ന് പ്ര​ചോ​ദ​ന​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

പ്ര​വാ​സ​ലോ​ക​ത്ത് അ​റി​യ​പ്പെ​ടു​ന്ന ക​ലാ​പ്ര​തി​ഭ തൃ​ശൂ​ർ സ്വ​ദേ​ശി ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​രാ​ണ് ആ​ൽ​ബം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ര​തീ​ഷ് അ​മ്മാ​സും വ​രി​ക​ൾ എ​ഴു​തി​യ​ത് പ്ര​മു​ഖ ഗാ​ന​ര​ച​യി​താ​വ് ഒ.​എം. ക​രു​വാ​ര​ക്കു​ണ്ടു​മാ​ണ്. സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് മു​സ്ത​ഫ അ​ന്പാ​ടി. മു​ജ്ത​ബ ക്രി​യേ​ഷ​നാ​ണ് നി​ർ​മ്മാ​ണം. കൊ​റി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ച്ച​ത് സി​ന്ധു മ​ദു​ൽ​രാ​ജ് ലാ​ൽ​സ​ൻ പ​രേ​ര അ​നൂ​പ് മാ​നു​വ​ൽ എ​ന്നീ​വ​രാ​ണ്. ഗാ​നം ആ​ല​പി​ച്ച​ത് ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​രും യൂ​നു​സെ​ഡും ചേ​ർ​ന്നാ​ണ്. കു​വൈ​ത്തി​ലെ പ്ര​മു​ഖ ക​ലാ​കാരന്മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ദേ​ശ​സ്നേ​ഹം പ്ര​മേ​യ​മാ​യി ചി​ത്രീ​ക​രി​ച്ച ആ​ൽ​ബ​ത്തി​ന് റി​ലീ​സാ​യി മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ലും വി​ദേ​ശി​ക​ൾ​ക്കി​ട​യി​ലും വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ