ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Friday, February 26, 2021 1:03 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ന്‍റെ അ​റു​പ​താ​മ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ൻ​ബി​ടി​സി കു​വൈ​റ്റും, ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി, സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ദാ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ബ്ല​ഡ് ബാ​ങ്കി​ൽ വ്യാ​ഴാ​ച രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് 1 വ​രെ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ലും എ​ൻ​ബി​ടി​സി​യു​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത 160 പേ​രി​ൽ 146 ജീ​വ​ന​ക്കാ​ർ അ​ന്നം ത​രു​ന്ന നാ​ടി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു.

ക്യാ​ന്പി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം എ​ൻ​ബി​ടി​സി ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ബെ​ൻ​സ​ണ്‍ ഏ​ബ്ര​ഹാം നി​ർ​വ്വ​ഹി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ഷം തോ​റും ന​ട​ത്തി​വ​രാ​റു​ള്ള വി​ന്‍റ​ർ കാ​ർ​ണി​വ​ലി​ന് പ​ക​ര​മാ​യാ​ണ് എ​ൻ​ബി​ടി​സി​യു​ടെ കോ​ർ​പ്പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​ത്ത​വ​ണ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ട് വ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ക്യാ​ന്പ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​നു​ള്ള മെ​മ​ന്േ‍​റാ ബി​ഡി​കെ ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നും എ​ൻ​ബി​ടി​സി ടീം ​ഏ​റ്റു​വാ​ങ്ങി. ബി​ഡി​കെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ ച​ട​ങ്ങി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ര​ഘു​ബാ​ൽ ബി​ഡി​കെ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. റി​നീ​ഷ് ടി ​വി, അ​ജീ​ഷ് ബേ​ബി, എ​ബി​ൻ ചെ​റി​യാ​ൻ, ന​ന്ദ​ഗോ​പാ​ൽ, ജോ​ജി, ജോ​ബി, ലി​നി ജ​യ​ൻ, ഷാ​ജ​ൻ, ചാ​ൾ​സ്, അ​ജി​ത്, ജോ​ളി, നോ​ബി​ൻ, ഫ്ര​ഡി എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ