സി​നോ​ഫാം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ആ​റു​മാ​സം വ​രെ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ൽ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ
Sunday, February 28, 2021 1:52 AM IST
അ​ബു​ദാ​ബി: സി​നോ​ഫാം വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കു നാ​ലു മു​ത​ൽ ആ​റു മാ​സം വ​രെ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ൽ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ദ്ധ​ർ. അ​ബു​ദാ​ബി​യി​ൽ കോ​വി​ഡ് നി​മി​ത്തം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ദേ​ശീ​യ കോ​വി​ഡ് ക്ലി​നി​ക്ക​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ . ​ന​വാ​ൽ അ​ൽ കാ​ബി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​വ​രി​ൽ നാ​ലു മു​ത​ൽ ആ​റു മാ​സം വ​രെ​യാ​ണ് പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ൽ​ക്കു​ക​യെ​ന്നു അ​ൽ കാ​ബി പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ​റു​മാ​സ​ത്തി​നു പു​റ​ത്തു പ്ര​തി​രോ​ധ ശേ​ഷി നീ​ണ്ടു നി​ൽ​ക്കു​മെ​ന്നു പ്ര​തീ​ക്ഷ​യു​ണ്ടെ​ങ്കി​ലും എ​ത്ര നാ​ൾ വ​രെ എ​ന്ന് കൃ​ത്യ​മാ​യി ഇ​പ്പോ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ല. അ​ബു​ദാ​ബി​യി​ൽ വ്യാ​പ​ക​മാ​യി കു​ത്തി​വ​യ്പ്പ് ന​ട​ന്ന​തോ​ടെ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി.

കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം വ​ര​വ് കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ സൃ​ഷ്ട്ടി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും അ​ബു​ദാ​ബി​യി​ൽ രോ​ഗി​ക​ളി​ൽ ഗു​രു​ത​രാ​വ​സ്ഥ കാ​ണാ​ത്ത​ത് കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​തി​ന്‍റെ ഫ​ല​മാ​യാ​ണെ​ന്ന് അ​ൽ കാ​ബി അ​റി​യി​ച്ചു. കു​ത്തി​വ​യ്പ്പ് പൂ​ർ​ത്തി​യാ​ക്കി 14 ദി​വ​സം ക​ഴി​ഞ്ഞ ഒ​രു രോ​ഗി പോ​ലും ഗു​രു​ത​ര ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല എ​ന്ന​ത് ശു​ഭ സൂ​ച​ക​മാ​യാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ കാ​ണു​ന്ന​ത്. മാ​ത്ര​മ​ല്ല കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ രോ​ഗി​ക​ൾ നെ​ഗ​റ്റീ​വ് ആ​യി മാ​റു​ന്ന​താ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള