സാ​ര​ഥി കു​വൈ​റ്റ് മോ​ട്ടി​വേ​ഷ​ണ​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Tuesday, March 2, 2021 8:12 PM IST
കു​വൈ​റ്റ്: ത​ങ്ങ​ളു​ടെ കു​റ​വു​ക​ളും കു​റ്റ​ങ്ങ​ളും നോ​ക്കി പി​ന്നോ​ട്ട് പോ​കാ​തെ ത​ന​ത് ക​ഴി​വു​ക​ളെ ഉ​ത്തേ​ജി​പ്പി​ച്ച് ജീ​വി​ത​വി​ജ​യം നേ​ടു​വാ​ൻ ദി​ശാ​ബോ​ധ​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ​ത്തോ​ടു​കൂ​ടി സാ​ര​ഥി കു​വൈ​റ്റ് കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​വ​രാ​റു​ള്ള മോ​ട്ടി​വേ​ഷ​ണ​ൽ ക്ലാ​സ്, സാ​ര​ഥി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 27 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​സൂ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് കു​ട്ടി​ക​ളെ മോ​ട്ടി​വേ​റ്റ് ചെ​യ്ത് സം​സാ​രി​ക്കു​ക​യും, തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത് നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളി​ൽ നി​ന്ന് ഉ​യ​ർ​ത്തെ​ഴു​ന്നേ​റ്റ് ഇ​ന്ത്യ​ൻ പോ​ലീ​സ് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ക​യും പി​ന്നീ​ട് സി​എ​ൻ​എ​ൻ-​ഐ​ബി​ൻ ഉ​ൾ​പ്പ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും, രാ​ഷ്ട്ര​പ​തി​യു​ടെ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ൽ നേ​ടു​ക​യും ചെ​യ്ത വി​ശി​ഷ്ട വ്യ​ക്തി​ത്വം പി. ​വി​ജ​യ​ൻ ഐ​പി​എ​സ് മാ​ജി​ക് ഓ​ഫ് തി​ങ്കിം​ഗ് ബി​ഗ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ക്കു​ക​യും കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു.

കു​വൈ​റ്റി​ൽ​നി​ന്ന് കൂ​ടാ​തെ ഇ​ന്ത്യ, ബ​ഹ്റി​ൻ, ദു​ബാ​യ് എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കൂ​ടി ഏ​ക​ദേ​ശം 250ൽ ​പ​രം കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

എ​സ്‌​സി​എ​ഫ്ഇ ഡ​യ​റ​ക്ട​ർ റി​ട്ട്. കേ​ണ​ൽ എ​സ്. വി​ജ​യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ സാ​ര​ഥി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ പി. ​വി​ജ​യ​ൻ ഐ​പി​എ​സ് മെ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ക്കു​ക​യും പ​ങ്കെ​ടു​ത്ത എ​ല്ലാ​പേ​ർ​ക്കു​മു​ള്ള കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

സാ​ര​ഥി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ, ​സാ​ര​ഥി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സി. ​വി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ബി​നു എം​കെ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി വി​നോ​ദ് സി.​എ​സ്, ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ സ​ജീ​വ് കു​മാ​ർ, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സ​ജീ​വ്, സാ​ര​ഥി വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ സെ​ക്ര​ട്ട​റി നി​ഖി​ൽ ചാ​മ​ക്കാ​ല​യി​ൽ, പ്രൗ​ർ​ണ​മി സം​ഗീ​ത്, ട്ര​സ്റ്റ് ട്ര​ഷ​റ​ർ ലി​വി​ൻ രാ​മ​ച​ന്ദ്ര​ൻ, അ​ശ്വി​ൻ സി.​വി, ഗു​രു​കു​ലം ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ മ​നു മോ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ